43 വർഷത്തിന് ശേഷം നോർവേയിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ് നരേന്ദ്രമോദി
ന്യൂഡൽഹി: ഇന്ത്യയും നോർവെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച നോർവേയിലെ ഓസ്ലോയിൽ എത്തി.43 വർഷത്തിന് ശേഷം നോർവേ സന്ദർശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) കരാറിന് ശേഷം ഇന്ത്യയും നോർവേയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.വിമാനത്താവളത്തിൽ തനിക്ക് നൽകിയ ഊഷ്‌മളമായ സ്വീകരണത്തിന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിനോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. "നാല് പതിറ്റാണ്ടിന് ശേഷം നോർവേയിലേക്കുള്ള ആദ്യ പ്രധാനമന്ത്രി സന്ദർശനമാണിത്. ഇന്ത്യ-നോർവേ സൗഹൃദത്തിന് ഇത് ശക്തി പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്" നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമനെയും രാജ്ഞി സൊന്‍ജയെയും പ്രധാനമന്ത്രി സന്ദർശിക്കും.

റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റിൻ്റെ 'ഗ്രാൻഡ് ക്രോസ് ' ബഹുമതി നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ നരേന്ദ്രമോദിക്ക് സമ്മാനിക്കുന്നു
മൂന്നാമത് ഇന്ത്യ-നോർവേ ഉച്ചകോടിയിൽ പ്രധാനമന്ത്രിയും
മെയ് 19ന് ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ നോർവേ ഉച്ചകോടിയിൽ പ്രധാനമന്ത്രിയും പങ്കെടുക്കും.പ്രാദേശിക, ആഗോള വിഷയങ്ങളിൽ സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി നോർഡിക് രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ, ഐസ്‌ലാൻഡ് പ്രധാനമന്ത്രി ശ്രീമതി ക്രിസ്റ്റൺ ഫ്രോസ്റ്റാഡോട്ടിർ, സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഗവേഷണ ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രസംഗിക്കും.വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

