രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് എൻസിആർബി

രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ  ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് എൻസിആർബി

ന്യുഡൽഹി:  2026 മെയ് മാസത്തിൽ പുറത്തിറങ്ങിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) റിപ്പോർട്ട് അനുസരിച്ച്, കാണാതായവരുടെ കാര്യത്തിൽ ഡൽഹി കടുത്ത പ്രതിസന്ധി നേരിടുന്നു, 2024 ൽ മാത്രം 23,000-ത്തിലധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും തിരോധാനം തലസ്ഥാനത്ത് വലിയ ആശങ്ക പടർത്തുന്നുകയാണ് . 2 9,482 പുരുഷന്മാരും 13,576 സ്ത്രീകളും ഉൾപ്പെടെ ആകെ 23,058 പേരെ കാണാതായതായി  ബ്യൂറോയുടെ  ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ 5,491 പേരിൽ 18 വയസിന് താഴെയുള്ള കുട്ടികളാണ്. 1,571 ആൺകുട്ടികളും 3,920 പെൺകുട്ടികളുമാണെന്നാണ് കണക്കുകളിൽ പറയുന്നത്. കൂടാതെ 2024 ൽ നഗരത്തിൽ നിന്ന് മാത്രം 17,567 മുതിർന്ന പൗരന്മാരെ കാണാതായെന്ന കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിൽ 7,911 പുരുഷന്മാരും 9,656 സ്ത്രീകളും ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസം പുറത്തിറക്കിയ എൻസിആർബി ഡാറ്റ പ്രകാരം 14,637 പുരുഷന്മാരും 18,238 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡർ വ്യക്തികളും ഇപ്പോഴും കാണാമറയത്താണ്. 2024 ലെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഡൽഹിയിൽ ആകെ 55,939 മിസിങ് കേസുകളുകള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 24,119 പുരുഷന്മാരും 31,814 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉള്‍പ്പെടെയാണ് കണക്ക്.2024 ൽ തന്നെ 12,182 പുരുഷന്മാരും 16,208 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെ 28,392 കാണാതായവരെ പൊലീസ് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്. കാണാതായ പുരുഷന്മാരിൽ പകുതി പേരെയും സ്ത്രീകളിൽ പകുതി പേരെയും മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.കാണാതായ 27,547 പേരിൽ 11,937 പുരുഷന്മാരെയും 15,606 സ്ത്രീകളെയും നാല് ട്രാൻസ്‌ജെൻഡർ വ്യക്തികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതായ ആൺകുട്ടികളുടെ എണ്ണം 1,621 ഉം പെൺകുട്ടികളുടെ എണ്ണം 3,729 ഉം ആണ്. രണ്ട് ട്രാൻസ്‌ജെൻഡർ കുട്ടികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മുൻ വർഷങ്ങളിലെ തീർപ്പുകൽപ്പിക്കാത്ത കേസുകൾ കൂടി ചേർത്താൽ കാണാതായ കുട്ടികളുടെ ആകെ എണ്ണം 10,843 ആയി ഉയരും. 2,030 ആൺകുട്ടികളും 4,732 പെൺകുട്ടികളും ഉള്‍പ്പെടെ കാണാതായ 6,762 കുട്ടികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 63.6 ശതമാനം ആൺകുട്ടികള്‍ 61.9 ശതമാനം പെൺകുട്ടികള്‍ ഒരു ട്രാൻസ്‌ജെൻഡർ എന്നിങ്ങനെയാണ് കണക്ക്. 2024 അവസാന മാസങ്ങളിൽ മാത്രം ആകെ കാണാതായ 4,081 കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് കണക്കിൽ പറയുന്നു. അവരിൽ 1,162 പേർ ആൺകുട്ടികളും 2,917 പെൺകുട്ടികളും രണ്ട് ട്രാൻസ്‌ജെൻഡർ കുട്ടികളും ഉള്‍പ്പെടുന്നു.