പടക്കം പൊട്ടിത്തെറിച്ച് കണ്ണൂരില്‍ ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

പടക്കം പൊട്ടിത്തെറിച്ച്  കണ്ണൂരില്‍ ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു. ഉബൈദിന്റെ മകന്‍ അമാന്‍ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. മൂന്ന് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.പരിസരപ്രദേശങ്ങളില്‍ ആഘോഷം നടന്നയിടങ്ങളില്‍ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങള്‍ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടില്‍വെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്‌. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഓ അഭിഷേക് സറ പറഞ്ഞു.