മഹാരാഷ്ട്രബോർഡ് എസ്‌എസ്‌സി ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 90.75

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ,2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്‌സി) പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊത്തത്തിലുള്ള വിജയശതമാനം 90.75% .ഇത്തവണ മുൻവർഷത്തെ അപേക്ഷിച്ച് 2.01% ന്റെ നേരിയ കുറവുണ്ട് . ആകെ 16,14,050 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു.ഇതിൽ 4,52,246 വിദ്യാർത്ഥികൾ വിജയിച്ചു.
Websites to check results – mahahsscboard.in
2026 ഫെബ്രുവരി 20 നും മാർച്ച് 18 നും ഇടയിലാണ് മഹാരാഷ്ട്ര ബോർഡ് പത്താം ക്ലാസ് പരീക്ഷ നടത്തിയത്. ഈ വർഷം ആകെ 16,15,489 വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിരുന്നു.ഇതിൽ 8,65,740 ആൺകുട്ടികളും 7,49,736 പെൺകുട്ടികളും 13 ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ 5111 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
ഡോംബിവ്‌ലി കേരളീയ സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ സ്‌കൂൾ ഇത്തവണയും മികച്ച വിജയം സ്വന്തമാക്കി .പരീക്ഷ എഴുതിയ 317വിദ്യാർത്ഥികളിൽ 316 വിദ്യാർത്ഥികൾ ഇവിടെ ജയിച്ചു.
സ്‌കൂളിലെ മുഴുവൻ ഫലം :

മഹാരാഷ്ട്രയിൽ മലയാളിസംഘടനകളുടെയും ട്രസ്റ്റുകളുടെയും കീഴിൽ പ്രവർത്തിക്കുന്ന നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് . എല്ലാ സ്‌കൂളുകൾക്കും ഇത്തവണ ഉന്നതവിജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് .
Maharashtra SSC result atsscresult.mahahsscboard.in
MSBSHSE Class 10 marksheet download at sscresult.mkcl.org