പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി, ഒരാഴ്‌ചയ്ക്കിടെ വില കൂട്ടുന്നത് ഇത് രണ്ടാം തവണ

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. 90 പൈസവീതമാണ് ലിറ്ററിന് കൂട്ടിയിരിക്കുന്നത്. ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.വില വര്‍ദ്ധന രാവിലെ മുതല്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 107.73 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 98.63 രൂപയാണ് വില. തിരുവന്തപുരത്ത് 111.71 രൂപയായി. ഡീസലിന് 100.60 രൂപയാണ് രാവിലെത്തെ വില. ഇന്ധന വില വര്‍ദ്ധന മറ്റ് അവശ്യ വസ്‌തുക്കളുടെ വില വര്‍ദ്ധനവിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസം 97.77 രൂപയായിരുന്നു പെട്രോള്‍ ലിറ്ററിന് വില. ഇന്നിത് 98.64 ആയി ഉയര്‍ന്നിട്ടുണ്ട്. ഡീസലിന് ഇന്നലെ 90.67 ആയിരുന്നത് 91.58 രൂപയായി.വെള്ളിയാഴ്‌ച മൂന്ന് രൂപ ഉയര്‍ന്നിരുന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.59 രൂപയാണ് വില. ഡീസല്‍ 94.08 രൂപയായി. കൊല്‍ക്കത്തയില്‍ 109.70 രൂപയാണ് ഇന്ന് പെട്രോള്‍ ലിറ്ററിന് വില. ഡീസല്‍ വില 96.07 രൂപയായി. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് ഇന്ന് 104.49 രൂപയാണ് വില. ഡീസല്‍ വില 96.11 രൂപയായി.