ആർ. പ്രഗ്നാനന്ദയ്ക്ക് മുഖ്യമന്ത്രിയുടെ ആദരവ് : 50 ലക്ഷം രൂപ പാരിതോഷികം നൽകി

ആർ. പ്രഗ്നാനന്ദയ്ക്ക്  മുഖ്യമന്ത്രിയുടെ ആദരവ് : 50 ലക്ഷം രൂപ പാരിതോഷികം നൽകി

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് ആദരിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പ്രഗ്നാനന്ദയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ഇരുവരും ഒരു സൗഹൃദ ചെസ്സ് മത്സരത്തിൽ പങ്കെടുത്തു. കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയെങ്കിലും, ആ പരാജയത്തെ ചിരിച്ചുകൊണ്ട് കയ്യടിച്ചാണ് മുഖ്യമന്ത്രി ആഘോഷിച്ചത്. പ്രഗ്നാനന്ദയുടെ ഈ മികച്ച നേട്ടത്തെ മാനിച്ച് സംസ്ഥാന സർക്കാരിന്റെ വകയായി 50 ലക്ഷം രൂപ പാരിതോഷികമായി മുഖ്യമന്ത്രി കൈമാറി.

ഇന്ത്യൻ കായിക ചരിത്രത്തിൽ അഭിമാനകരമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. പ്രഗ്നാനന്ദയുടെ കുടുംബാംഗങ്ങളും കായികമന്ത്രി ആധവ് അർജുനയും ഈ വേളയിൽ സന്നിഹിതരായിരുന്നു. നോർവേ ചെസ്സ് ടൂർണമെന്റിൽ സമാനതകളില്ലാത്ത പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ചവെച്ചത്.