എവറസ്‌റ്റ് കൊടുമുടി കീഴടക്കി മടങ്ങവെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

കാഠ്‌മണ്ഡു: എവറസ്‌റ്റ് കീഴടക്കി മടങ്ങവെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു. നേപ്പാൾ അധികൃതര്‍ മരണം ഔദ്യോഗികമായി സ്ഥിരികരിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു.കൊടുമുടിയിൽ നിന്ന് തിരിച്ച് ഇറങ്ങന്നതിനിടെ ഇരുവർക്കും തളർച്ച അനുഭവപ്പെട്ടിരുന്നു. ഇവരുടെ ഗൈഡ് പരമാവധി ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് നേപ്പാൾ എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയോഷൻ സെക്രട്ടറി ജനറൽ ഋഷി പറഞ്ഞു.സന്ദീപ് ബുധനാഴ്‌ചയും അരുൺ കുമാർ വ്യാഴാഴ്‌ച വൈകീട്ട് 5.30 ഓടെയുമായിരുന്നു കൊടുമുടി കയറിയതെന്ന് ഭണ്ഡാരി പറഞ്ഞു. കൊടുമുടി കീഴടക്കി തിരിച്ച് ഇറങ്ങുന്നതിനിടെ വ്യാഴാഴ്‌ചയാണ് സന്ദീപ് മരിക്കുന്നത്. ഇരുവരുടെയും മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബുധനാഴ്‌ചയാണ് സന്ദീപ് ഉൾപ്പെടെയുള്ള 274 പർവതാരോഹകർ 8,848.86 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കിയത്. സന്ദീപ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് സംഘത്തിലുണ്ടായിരുന്നത്. തുളസി റെഡ്ഡി പാൽപുനൂരി, അജയ് പാൽ സിങ് ധാലിവാൾ എന്നിവരാണ് മറ്റ് രണ്ട് പേർ.
,