മുംബൈയിൽ യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു

മുംബൈയിൽ യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു

മുംബൈ:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച മികച്ച നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്  യുഡിഎഫ് പ്രവർത്തകർ മുംബൈ ,ഫൗണ്ടൈൻ മേഖലയിൽ വിജയാഘോഷം സംഘടിപ്പിച്ചു.  യോഗത്തിൽ മഹാരാഷ്ട്ര എഐകെഎംസിസി(AIKMCC )പ്രസിഡണ്ട് അസീസ് മാണിയൂർ അധ്യക്ഷത വഹിച്ചു.

മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. AIKMCC വൈസ് പ്രസിഡന്റുമാരായ എം. എ. ഖാലിദ്, മാണിക്കോത്ത് മസ്ഊദ്, സെക്രട്ടറി മുസ്തഫ കുമ്പോൾ, റായ്‌ഗഡ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഉളുവാർ, അസീം മൗലവി എന്നിവർ പ്രസംഗിച്ചു.പ്രവർത്തകർ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ചു. കണ്ണിപ്പൊയിൽ അബൂബക്കർ സ്വാഗതവും ഹാരിസ് കൊളാബ  നന്ദിയും പറഞ്ഞു .തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് മുംബൈയിലെ  എഐകെഎംസിസി പ്രവർത്തകർ കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.