ഉല്ലാസ് നഗർ മലയാളി സമാജം പ്രത്യേക പൊതുയോഗം ജൂൺ 7-ന്

ഉല്ലാസ് നഗർ മലയാളി സമാജം പ്രത്യേക പൊതുയോഗം ജൂൺ 7-ന്

മുംബൈ : ഉല്ലാസ് നഗർ മലയാളി സമാജത്തിൻ്റെ പ്രത്യേക പൊതുയോഗം (Special General Body Meeting) നാളെ ( ജൂൺ 7 ) വൈകുന്നേരം 4:00 മണിക്ക് ഉല്ലാസ് നഗർ - 4 ലുള്ള വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടക്കും.​കഴിഞ്ഞ മാർച്ച് 22-ന് ചേർന്ന വാർഷിക പൊതുയോഗത്തിലെ (AGM) തീരുമാനപ്രകാരമാണ് ഈ പ്രത്യേക യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സമാജത്തിന്റെ പ്രസിഡന്റിൻ്റെ  സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിക്കും.

​നിശ്ചിത സമയത്ത് കോറം തികയാതെ വരികയാണെങ്കിൽ യോഗം അരമണിക്കൂർ കഴിഞ്ഞ് ആരംഭിക്കുന്നതായിരിക്കുമെന്ന് സമാജം സെക്രട്ടറി രാജേഷ് മണി അറിയിച്ചു. സമാജത്തിലെ എല്ലാ അംഗങ്ങളും യോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.