അദാനിക്കെതിരായ എല്ലാ കേസുകളും അവസാനിപ്പിച്ച് അമേരിക്ക

ന്യൂഡൽഹി: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കും അദ്ദേഹത്തിൻ്റെ അനന്തരവൻ സാഗറിനും ആശ്വാസമായി അമേരിക്കന്‍ നീതിന്യായ വകുപ്പിൻ്റെ ഉത്തരവ്. ഇവർക്കെതിരെ യുഎസ് കോടതിയിൽ നിലനിന്നിരുന്ന എല്ലാ സിവിൽ, ക്രിമിനൽ കുറ്റകൃത്യ കേസുകളും പൂർണമായും കോടതി അവസാനിപ്പിച്ചു. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന തട്ടിപ്പ് കേസുകളാണ് എന്നെന്നേക്കുമായി റദ്ദാക്കിയത്. കുറ്റാരോപണങ്ങൾ നിലനിർത്താൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി അധികൃതരുടെ നിർണായക നീക്കം. നിലവിൽ അദാനിക്കെതിരെ ഒരു കേസും അമേരിക്കൻ കോടതികളിൽ അവശേഷിക്കുന്നില്ല.
കഴിഞ്ഞ ആഴ്‌ച, ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന സിവിൽ കേസുകൾ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഒത്തുതീർപ്പാക്കി. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി അറുപത് ലക്ഷം ഡോളറും, സാഗർ അദാനി ഒരു കോടി ഇരുപത് ലക്ഷം ഡോളറും പിഴയൊടുക്കാൻ സമ്മതിച്ചതോടെയാണ് കേസ് തീർന്നത്. 2024-ൻ്റെ അവസാനത്തിലാണ് അദാനി ഗ്രൂപ്പ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സൗരോർജ്ജ കരാറുകൾ സ്വന്തമാക്കിയെന്നും ഇത് യു.എസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്നും ആരോപിച്ച് യു.എസ് പ്രോസിക്യൂഷൻ രംഗത്തെത്തിയത്. എന്നാൽ ഈ കേസിന് യു.എസുമായി നേരിട്ട് ബന്ധമില്ലെന്നും കുറ്റാരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും പ്രോസിക്യൂട്ടർമാർ സമ്മതിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ, യു.എസ്. ട്രഷറി വകുപ്പിൻ്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്സ് കൺട്രോളിൻ്റെ (ഒ.എഫ്.എ.സി.) ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽ.പി.ജി. ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്‌ച ഒത്തുതീർപ്പാക്കി. ഈ ചട്ടലംഘനത്തിന് 27.5 കോടി ഡോളർ (ഏകദേശം 2648 കോടി രൂപ) പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിച്ചു.
യുഎസ് നീതിന്യായ വകുപ്പിൻ്റെ കണ്ടെത്തലുകൾ
നിലവിൽ അദാനിക്കെതിരെ കേസുകൾ ഒന്നുംതന്നെ ന്യൂയോർക്കിലെ ഈസ്റ്റേൺ കോടതിയിൽ ഇല്ല. എല്ലാ കുറ്റപത്രങ്ങളും പൂർണമായും പിൻവലിച്ചു. "നീതിന്യായ വകുപ്പ് ഈ കേസ് അവലോകനം ചെയ്യുകയും പ്രോസിക്യൂട്ടറുടെ വിവേചനാധികാരത്തിൽ, വ്യക്തിഗത പ്രതികൾക്കെതിരായ ഈ ക്രിമിനൽ കുറ്റങ്ങൾക്ക് മതിയായ തെളിവുകൾ ഇല്ലാതത്തിനാൽ കേസ് അവസാനിപ്പിക്കുന്നു" എന്ന് കോടതി അറിയിച്ചു. സള്ളിവൻ & ക്രോംവെല്ല് എന്നിവിടങ്ങളിലെ അഞ്ച് അമേരിക്കൻ നിയമോപദേശകരായ നിക്‌സൺ പീബോഡി, ഹെക്കർ ഫിങ്ക്, നോർട്ടൺ റോസ്, ഫുൾബ്രൈറ്റ്, ബ്രേസ്‌വെൽ എന്നിവരായിരുന്നു അദാനിക്കനകൂലമായി ഉത്തരവിട്ടത്.
കേസുകൾ തിർപ്പായതിനുപിന്നാല യു.എസിൽ നിക്ഷേപത്തിനായി അദാനി ഗ്രൂപ്പ്
യുഎസ് കോടതിയിൽ നിലനിന്നിരുന്ന എല്ലാ കേസുകളും അവസാനിച്ചതോടെ അദാനി അമേരിക്കയിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കാനൊരുങ്ങിയതായി റിപ്പോര്‍ട്ട് . നിക്ഷേപത്തെ അമേരിക്കയും സ്വാഗതം ചെയ്‌തു എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന.