ഫിഫ ലോകകപ്പ് 2026: നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകൾ

ഫിഫ ലോകകപ്പ് 2026: നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകൾ

മുംബൈ: 2026 ഫിഫ ലോകകപ്പ് -2026ൻ്റെ  നോക്കൗട്ട് ഘട്ടം അതീവ ആവേശകരമായി പുരോഗമിക്കുകയാണ്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന  ടൂർണമെന്റിഎൻ്റെ  ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജൂൺ 28 മുതൽ ജൂലൈ 3 വരെയാണ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ റൗണ്ടായ ‘റൗണ്ട് ഓഫ് 32’ മത്സരങ്ങൾ നടക്കുന്നത്. ഇതുവരെ രണ്ട് ടീമുകൾ മാത്രമാണ് ഔദ്യോഗികമായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 

മെക്സിക്കോ (ഗ്രൂപ്പ് എ): ടൂർണമെന്റിൻ്റെ  സഹ-ആതിഥേയരായ മെക്സിക്കോയാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആദ്യം യോഗ്യത നേടിയത്. ദക്ഷിണ കൊറിയയെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അവർ ഈ നേട്ടം കൈവരിച്ചത്.

യുഎസ്എ (ഗ്രൂപ്പ് ഡി): ഓസ്‌ട്രേലിയയെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തി യുഎസ്എ നോക്കൗട്ട് റൗണ്ടിലേക്ക് രണ്ടാം ടീമായി പ്രവേശിച്ചു.

ടൂർണമെന്റിൽ നിന്ന് പുറത്തായ ടീമുകൾ:

ഹെയ്തി (ഗ്രൂപ്പ് സി): ബ്രസീലിനോട് 3-0 എന്ന സ്കോറിന് തോറ്റതോടെ ഹെയ്തി ടൂർണമെന്റിൽ നിന്ന് പുറത്തായി.

തുർക്കി (ഗ്രൂപ്പ് ഡി): പരാഗ്വേയോട് 1-0 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ തുർക്കിയും ടൂർണമെന്റിൽ നിന്ന് പുറത്തായി.

യോഗ്യതാ മാനദണ്ഡങ്ങളും നിയമങ്ങളും:

48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കും, മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകൾക്കുമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുന്നത്. പോയിന്റ് നിലയിൽ ടീമുകൾ ഒപ്പമാണെങ്കിൽ, നേരത്തെ ഉണ്ടായിരുന്ന ‘ഗോൾ ഡിഫറൻസി’ന് പകരം ഈ വർഷം മുതൽ ‘ഹെഡ്-ടു-ഹെഡ്’ റെക്കോർഡുകൾക്കാണ് ഫിഫ മുൻഗണന നൽകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലഭിച്ച ഫലമായിരിക്കും ആദ്യ ടൈ-ബ്രേക്കർ മാനദണ്ഡം.


ഗ്രൂപ്പ് ഘട്ടം: ജൂൺ 11 – ജൂൺ 27

റൗണ്ട് ഓഫ് 32: ജൂൺ 28 – ജൂലൈ 3

റൗണ്ട് ഓഫ് 16: ജൂലൈ 4 – ജൂലൈ 7

ക്വാർട്ടർ ഫൈനൽ: ജൂലൈ 9 – ജൂലൈ 11

സെമി ഫൈനൽ: ജൂലൈ 14 – ജൂലൈ 15

ഫൈനൽ: ജൂലൈ 19