എ.ഐ.കെ.എം.സി.സി -മഹാരാഷ്ട്ര, റമദാൻ കിറ്റുകൾ വിതരണം ചെയ്‌തു

മുംബൈ: എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര റമദാൻ കിറ്റ് വിതരണം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായി നടത്തി.സാക്കിനാക്കയിൽ നടന്ന റമദാൻ നോമ്പുതുറ പരിപാടിയിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ ആദ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് നവി മുംബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറും മുമ്പ്രയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മഹാരാഷ്ട്ര വനിത പ്രസിഡന്റ് നൂർ ബാനുവും ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ എ ഐ കെഎംസിസി നാഷണൽ കമ്മറ്റി ഖജാൻജി കെ.എം.എ. റഹ്മാൻ, മഹാരാഷ്ട്ര ട്രഷറർ പി.എം. ഇക്ബാൽ, ഓർഗനൈസിങ് സെക്രട്ടറി വി.കെ. സാനുദ്ധീൻ, സാക്കിനാക്ക പ്രസിഡന്റ് റഫീഖ് വി.കെ., ജനറൽ സെക്രട്ടറി മുന്തസിർ എം., ട്രഷറർ ഷൗക്കത്ത്, കബീർ വി.കെ., മുസ്തഫ കുമ്പോൾ, അഡ്വ. ഫർഹത്ത്, എം.എ. ബക്കർ, മോഹമ്മദ് ഉൽവാർ, ബാത്ഷാ, ആബിദ് ബക്കർ, ഗ്യാസ്സാൻ ഗഫൂർ എന്നിവർ പങ്കെടുത്തു.
സമൂഹത്തിലെ സാധാരണ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമായി കിറ്റ് വിതരണം മാറി.കഴിഞ്ഞ കുറെ വർഷങ്ങളായി റമദാൻ മാസത്തിൽ സഹോദരത്വവും കാരുണ്യവും ശക്തിപ്പെടുത്തുന്നരീതിയിൽ സംഘടന ഈ സത്കർമ്മം തുടർന്നുവരുന്നുണ്ട് .