'ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ - സംസ്ഥാന യൂണിറ്റ്' , വനിതാദിനം ആഘോഷിച്ചു.
മുംബൈ : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ സംസ്ഥാന യൂണിറ്റ് മലാഡ് ബോംബെ കേരളീയ സമിതിയുടെ സഹകരണത്തോടെ 'ലോക വനിതാദിനം' ആഘോഷിച്ചു.സ്മിത നായർ ഐആർഎസ് (ആദായനികുതി കമ്മീഷണർ)ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വ. പ്രേമ മേനോൻ, നാടക കലാകാരിയും സാമൂഹിക പ്രവർത്തകയുമായ സുമ മുകുന്ദൻ, മനീഷ കഗാൽക്കർ (പോലീസ് സബ് ഇൻസ്പെക്റ്റർ ),ഇൻഷുറൻസ് കൺസൾട്ടന്റും സാമൂഹിക പ്രവർത്തകയുമായ അഡ്വ.രാഖി സുനിൽ, സ്മിത നായർ ഐ ആർ എസ് എന്നിവരെ 'ശക്തി' അവാർഡുകൾ നൽകി ആദരിച്ചു. സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. വിധു വാസുദേവ് 'Healing the women within 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

എയ്‌മ ദേശീയ പ്രസിഡന്റ് ഉപേന്ദ്ര മേനോൻ, സംസ്ഥാന ചെയർമാൻ നടരാജൻ, അഡ്വ. പത്മ ദിവാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബോംബെ കേരളീയ സമിതിയുടെ കമ്മിറ്റി അംഗങ്ങളായ ഇ. ചന്ദ്രൻ, കെ. പി. ഗോപാലകൃഷ്ണൻ മന്ദിരസമിതി കുരാർ-മലാഡ് യൂനിറ്റിലെ പ്രതിനിധികൾ ജോഗേശ്വരി - മീരാ റോഡ് മലയാളി സമാജം പ്രതിനിധികൾ , റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



