അംബർനാഥ് 'അമ്മ' ഓണാഘോഷം സെപ്റ്റംബർ 28ന്

അംബർനാഥ് 'അമ്മ' ഓണാഘോഷം  സെപ്റ്റംബർ 28ന്

മുംബൈ: അംബർനാഥ്  കേന്ദ്രമായി പ്രവർത്തിക്കുന്ന 'അമ്മ' ( അഖില മലയാളി മഹിളാ അസോസിയേഷ ൻ) സംഘടിപ്പിക്കുന്ന ഓണാഘോഷം  സെപ്റ്റംബർ 28ന് അംബർനാഥിലെ അയ്യപ്പ ഗിരി ക്ഷേത്ര ഹാളിൽ നടക്കും. ഭദ്രദീപം കൊളുത്തി  മാവേലിയെ സ്വീകരിച്ചുകൊണ്ട് ആരംഭിക്കുന്ന പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ  അരങ്ങേറും . ഓണസദ്യയോട് കൂടി പരിപാടികൾ അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.