ദൃശ്യ വിരുന്നായി മിഴി-6 കതിരൂരിൽ

ദൃശ്യ വിരുന്നായി മിഴി-6 കതിരൂരിൽ

ഫോട്ടോ : കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌ന, ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ 


കണ്ണൂർ : കണ്ണൂർ ചിത്രകലാ പരിഷത്തിൻ്റെ  നേതൃത്വത്തിൽ 'അന്താരാഷ്ട്ര വനിതാദിന'ത്തിന് മുന്നോടിയായി  ജില്ലയിലെ പയ്യന്നൂർ മുതൽ പേരാവൂർ വരെയുള്ള 𝟑𝟓 ചിത്രകാരികളുടെ 𝟕𝟎ൽ പരം രചനകളുടെ 𝟔 ദിവസം നീളുന്ന  ആറാമത് ജില്ലാതല ചിത്രകലാ പ്രദർശനമായ മിഴി -6 കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ആരംഭിച്ചു.

സി ഡി എസ് കതിരൂർ ചെയർ പേഴ്സൺ സനില പി രാജ്‌ൻ്റെ  അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ  കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌ന  പ്രദർശനത്തിൻ്റെ  ഉദ്ഘാടനം നിർവഹിച്ചു .പഞ്ചായത്ത്‌ പ്രസിഡന്റ് സുജയ പി,നിഷ ഭാസ്കരൻ, പൊന്ന്യം ചന്ദ്രൻ, ജോളി എം സുധൻ, പ്രിയ ഗോപാൽ,സുമ മഹേഷ്‌,പ്രമോദ് അടുത്തില  തുടങ്ങിയവർ സംസാരിച്ചു.ശിവകൃഷ്ണൻ കെ എം, ശശികുമാർ കെ, സുരേഖ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്‌ഘാടനച്ചടങ്ങിന്  ചിത്രകാരികളും ചിത്രകാരന്മാരും കലാസ്വാദകരുമടങ്ങുന്ന വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു .

ശനിയാഴ്ച (7-3-26) വൈകുന്നേരം 6 മണി വരെ തുടരുന്ന  പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഗാലറി സമയം.