Malayali Samajam
ബോംബെ കേരളീയ സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

മുംബൈ: ബോംബെ കേരളീയ സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് -7ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മാട്ടുംഗ ,കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്മിതാ വി.നായർ ( ഇൻകം ടാക്സ് കമ്മീഷണർ, മുംബൈ) മുഖ്യാതിഥി ആയി പങ്കെടുക്കും . ആഘോഷ പരിപാടികളിൽ സാംസ്കാരിക സമ്മേളനം , വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. സമാജം നടത്തുന്ന വിവിധ കലാ സാംസ്കാരിക ക്ലാസുകളിലെ വനിതാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.സമാജത്തിൻ്റെ എല്ലാ വനിതാ അംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു