Arts & literature
ദേശീയ യുവജന ദിനാചരണം: ബോംബെ കേരളീയ സമാജം യുവാക്കൾക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു.

മുംബൈ: ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി മുംബൈ, താനെ, നവി മുംബൈ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി യുവാക്കൾക്കായി മാട്ടുംഗ ബോംബെ കേരളീയ സമാജംപ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.
'സംശുദ്ധ ഭക്ഷണത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം 'എന്ന വിഷയത്തിൽ നടക്കുന്ന പ്രബന്ധ മത്സരത്തിലെ നിബന്ധനകൾ :
- 2025 ഡിസംബർ 25-നു നിലവിലുള്ള പ്രായപ്രകാരം 18 വയസ് പൂര്‍ത്തിയായവർക്കും 30 വയസ് കവിയാത്തവർക്കും പങ്കെടുക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു പ്രായതെളിവ് പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം.
- പ്രബന്ധം ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷകളിൽ എഴുതാം. സ്വന്തം കൈപ്പടയിൽ മൂന്നു പേജിൽ കവിയാൻ പാടില്ല(450 - 650 വാക്കുകൾ).ഓരോ മത്സരാർത്ഥിയും ഒരു പ്രബന്ധം മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പ്രബന്ധവും പ്രായതെളിവും 2025 ഡിസംബർ 25-നകം സമാജം ഓഫീസിൽ എത്തിയിരിക്കണം.
- പ്രവേശനങ്ങൾ തപാൽ, ഇ-മെയിൽ,വാട്സ്ആപ്പ് നേരിട്ടുള്ള കൈമാറ്റം എന്നീ മാർഗങ്ങളിൽ സ്വീകരിക്കും. സമർപ്പിച്ച പ്രബന്ധം ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്നത് മത്സരാർത്ഥികൾ ഉറപ്പാക്കണം.
പ്രഥമ സമ്മാന ജേതാവിനെ ദേശീയ യുവജന ദിന പരിപാടിയിൽ ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
സമർപ്പിക്കേണ്ട വിലാസം:
The Bombay Keraleeya Samaj
16-A, Kerala Bhavanam
K. A. Subramaniam Road
Matunga (E), Mumbai – 400 019
E-MAIL : [email protected]
വിശദ വിവരങ്ങൾക്ക്:
8369349828(Whatsapp)
24012366, 24024280