ബികെഎസ് നടത്ത മത്സരം :രാജൻ രൂപേന്ദ്ര സിംഗ്, പ്രിയ വിജയ് കുമാർ ഗുപ്ത എന്നിവർ വിജയികൾ
മുംബൈ: ദാദർ ശിവാജി പാർക്കിൽ നടന്ന ബോബെ കേരളീയ സമാജത്തി (മാട്ടുംഗ)ൻ്റെ 60-മത് വാർഷിക നടത്ത മത്‌സരത്തിൽ 10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ രാജൻ രൂപേന്ദ്ര സിംഗും വനിതാ വിഭാഗത്തിൽ പ്രിയ വിജയ് കുമാർ ഗുപ്തയും ഒന്നാം സ്ഥാനം നേടി .15 വയസ്സിനു താഴെയുള്ള ആൺകുട്ടികളിൽ അമരിഷ് പാലും പെൺകുട്ടികളിൽ സുമൻ മുണ്ടെയും വിജയികളായി .75 വയസിന് മുകളിലുള്ള വനിതാ വിഭാഗത്തിൽ പങ്കെടുത്ത മീന ധനഞ്ജയ്'ആചാര്യ ട്രോഫി' കരസ്ഥമാക്കി
വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളംകായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

സമാജത്തിൻ്റെ ഗരിമയും പൊലിമയും വിളിച്ചോതുന്ന, അറുപതു വർഷങ്ങളായി സമാജം സംഘടിപ്പിച്ചു വരുന്ന ഈ കായിക മാമാങ്കം ഇതിലൂടെ ഒരു മഹത്തായ നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. കബഡി അസോസിയേഷൻ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ 2023 ലെ ദ്രോണാചാര്യ അവാർഡ് ജേതാവായ ഗണേഷ് പ്രഭാകർ ദേവ്രഖാർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം സ്പോർട്സ് ഇൻചാർജ് ആർ.എൻ. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും സമാജത്തിൻ്റെ പരിപാടികളെ പറ്റി വിശദീകരണവും നടത്തി. എം.വി. രവി നന്ദിയും കെ. പത്മസുന്ദരൻ പരിപാടിയുടെ അവതരണവും നിർവഹിച്ചു.സമാജം ഭാഷാ പ്രാദേശിക ഭേദങ്ങൾക്കതീതമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ ആരോഗ്യബോധവും ഐക്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗണേഷ് പ്രഭാകർ ദേവ്രഖാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
സമാജം ഭാരവാഹികളായ ആൽബൻകുമാർ, വിനോദ്കുമാർ , മണികണ്ഠൻ, കൃഷ്ണകുമാർ എം.ജി,ജ്യോതിർമയി മുൻ ഭാരവാഹികളായ പ്രേമരാജൻ നമ്പ്യാർ, ആർ.വി.വേണുഗോപാൽ, സി.പി. ഹരിദാസ്, ജയറാം, ബിന്ദു പ്രിയൻ എന്നിവരോടൊപ്പം സമാജം വനിതാ വിഭാഗം അംഗങ്ങളായ അനന്ദ എസ്. നായർ, ധന്യാ, ഊർമിള, രേഷ്മ എന്നിവർ കായികമത്സരത്തിന് നേതൃത്വ0 നൽകി .മുഖ്യാതിഥി വിജയികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.

വിജയികൾ:
10 കിലോമീറ്റർ – പുരുഷ വിഭാഗം
സഹോദരങ്ങളായ രാജൻ രൂപേന്ദ്ര സിംഗ് (ഒന്നാം സ്ഥാനം), സുജിത് രൂപേന്ദ്ര സിംഗ് (രണ്ടാം സ്ഥാനം), എസ്.എസ്. സാഹനെ ഹൈ സ്കൂൾ, ഖാറിലെ ദിഷു ഘോജി (മൂന്നാം സ്ഥാനം).
അവിനവ് മൗര്യ സ്റ്റൈലിഷ് വാക്കറായി തിരഞ്ഞെടുത്തു.
10 കിലോമീറ്റർ – വനിതാ വിഭാഗം
പ്രിയ വിജയ് കുമാർ ഗുപ്ത (ഫിറ്റ് ഡിസയർ ക്ലബ്) – ഒന്നാം സ്ഥാനം
മാലതി ആചാര്യ (എസ്.എസ്. സാഹനെ ഹൈ സ്കൂൾ, ഖാർ) – രണ്ടാം സ്ഥാനം
മിതാലി ബോബ്ലെ (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – മൂന്നാം സ്ഥാനം
രൂപാലി യു. നായ്ക് വാഡേ സ്റ്റൈലിഷ് വാക്കർ ആയി തിരഞ്ഞെടുത്തു.
10 കിലോമീറ്റർ – 15 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ:
അമരിഷ് പാൽ – ഒന്നാം സ്ഥാനം
വീർ പാട്ടീൽ – രണ്ടാം സ്ഥാനം
ഗൗരേഷ് ദൽവി (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – മൂന്നാം സ്ഥാനം
സിദ്ധാനന്ദ് ജസ്‌വാൾ (ഫിറ്റ് ഡിസയർ ക്ലബ്) സ്റ്റൈലിഷ് വാക്കർ
10 കിലോമീറ്റർ – 15 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ
സുമൻ മുണ്ടെ (എസ്.എസ്. സാഹനെ ഹൈ സ്കൂൾ, ഖാർ) – ഒന്നാം സ്ഥാനം
കരിഷ്മ സോൻകർ – രണ്ടാം സ്ഥാനം
ആരതി യാദവ് (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – മൂന്നാം സ്ഥാനം
ആരോഹി ജാദവ് സ്റ്റൈലിഷ് വാക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
40–50 വയസ് – പുരുഷ വിഭാഗം
സഞ്ജയ് ദൽവി (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – ഒന്നാം സ്ഥാനം
സുനിൽ എസ്. നാഗരെ – രണ്ടാം സ്ഥാനം
40–50 വയസ് – വനിതാ വിഭാഗം
ആശാ ധനാവടെ – ഒന്നാം സ്ഥാനം
ശ്രുതി ദൽവി (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) – രണ്ടാം സ്ഥാനം
50–65 വയസ് – പുരുഷ വിഭാഗം
സുരേഷ് നായർ – ഒന്നാം സ്ഥാനം
ശ്രീറാം ഗഞ്ചൽ – രണ്ടാം സ്ഥാനം
50–65 വയസ് – വനിതാ വിഭാഗം
മനീഷ ചൗധരി – ഒന്നാം സ്ഥാനം
കമൽ ദിൻകർ – രണ്ടാം സ്ഥാനം
65–75 വയസ് – പുരുഷ വിഭാഗം
ദിനേശ് ചന്ദ് അസോപിയ – ഒന്നാം സ്ഥാനം
പുത്തൂർ ഗോവിന്ദൻ ബാബുരാജൻ – രണ്ടാം സ്ഥാനം
65–75 വയസ് – വനിതാ വിഭാഗം
ശ്യാമള ഉണ്ണി – ഒന്നാം സ്ഥാനം
ലീലാമ്മ ഫ്രാൻസിസ് – രണ്ടാം സ്ഥാനം
75 വയസിന് മുകളിൽ – പുരുഷ വിഭാഗം
എക്‌നാഥ് പാട്ടീൽ – ഒന്നാം സ്ഥാനം
ഡോ. സാന്റ മരിയ – രണ്ടാം സ്ഥാനം
75 വയസിന് മുകളിൽ – വനിതാ വിഭാഗം
മീന ധനഞ്ജയ്


