എൻഡിഎ സ്ഥാനാർഥി രാജശേഖരൻ നായർക്ക് ഐക്യ ദാർഢ്യവുമായി ബോംബെ കേരളീയ സമാജം:

എൻഡിഎ സ്ഥാനാർഥി രാജശേഖരൻ നായർക്ക് ഐക്യ ദാർഢ്യവുമായി ബോംബെ കേരളീയ സമാജം:

മുംബൈ :കേരളത്തിലെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബോംബെ കേരളീയ സമാജം(മാട്ടുംഗ) പ്രസിഡണ്ടും മുംബൈയിലെ പ്രമുഖ സാമുഹ്യ പ്രവർത്തകനും വ്യവസായിയുമായ  ഡോ: എസ്. രാജശേഖരൻ നായരുടെ വിജയത്തിനായി ബോംബെ കേരളീയ സമാജം പ്രവർത്തകർ വിപുലമായ പ്രചാരണ പരിപാടികൾ  ആസുത്രണം ചെയ്തതായി സമാജം ഭാരവാഹികൾ അറിയിച്ചു.സമാജത്തിൻ്റെ ഭരണസമിതി അംഗങ്ങളടക്കം നിരവധി പ്രവർത്തകർ നെയ്യാറ്റിൻകര കേന്ദ്രീകരിച്ച്  നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

  ഉദയ സമുദ്രാ ഗ്രൂപ്പ് ഹോട്ടൽ ശൃംഖലയുടെയും  ജനം ടിവിയുടെയും എം.ഡിയായ  രാജശേഖരൻ നായർ, നെയ്യാറ്റിൻ കരയിൽ പ്രവർത്തിക്കുന്ന ശ്രീ സായി ഇൻ്റർനാഷനൽ സ്‌കൂളിൻ്റെ സ്ഥാപകനുമാണ് .  കൂടാതെ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നിരവധിസാഹായങ്ങളും . സേവനവും ചെയ്തുവരുന്നുണ്ട്. പ്രവർത്തന മേഖലയിൽ  അന്താരാഷ്ട്ര തലത്തിലടക്കം നിരവധി പുരസ്കാരങ്ങളും  അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ബോംബെ കേരളീയ സമാജം  പ്രവർത്തകർ  ഫ്ലക്സുകളും ബോർഡുകളും സ്ഥാപിച്ച് കേരളത്തിലെന്നപോലെ മുംബൈയിലും അദ്ദേഹത്തിനുവേണ്ടിയുള്ള  തെരഞ്ഞെടുപ്പ്  പ്രചാരണത്തിൻ്റെ ഭാഗമാകുകയാണ്.കേരളത്തിൻ്റെ,പ്രത്യേകിച്ച് നെയ്യാറ്റിൻകരയുടെ സമഗ്രവികസനത്തിന്  രാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കും അതീതമായി വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്ന  വിശാല സൗഹൃദവലയമുള്ള രാജശേഖരൻ നായരേപോലുള്ളവർ വിജയിച്ചുവരേണ്ടത് അനിവാര്യമാണെന്ന് അവർ പറയുന്നു.