'ഓര്‍മ്മകളിലൂടെ'- പുസ്തക ചര്‍ച്ച ഫെബ്രുവരി 15 ന്

'ഓര്‍മ്മകളിലൂടെ'- പുസ്തക ചര്‍ച്ച  ഫെബ്രുവരി  15 ന്

മുംബൈ : കല്യാണ്‍ സാംസ്കാരികവേദിയുടെ ഫെബ്രുവരി മാസ ചര്‍ച്ച 15 വൈകിട്ട് 4.30 ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കും .ഗായകനും നടനുമായ പ്രേംകുമാറിന്‍റെ "ഓര്‍മ്മകളിലൂടെ" എന്ന ആത്മകഥാ പുസ്തകം ചര്‍ച്ച ചെയ്യും. കെ.രാജന്‍ പുസ്തകാവലോകനം നടത്തും. പ്രേംകുമാറിന്‍റെ നാടക ഗാനങ്ങളുടെ അവതരണങ്ങളും ഇതോടനുബന്ധിച്ചു നടക്കും. മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.