പ്രൊഫ:പറമ്പിൽ ജയകുമാർ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ 20ന്

പ്രൊഫ:പറമ്പിൽ ജയകുമാർ രചിച്ച  പുസ്തകത്തിൻ്റെ   പ്രകാശനം ഒക്ടോബർ 20ന്

മുംബൈ:  പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ.പറമ്പിൽ ജയകുമാർ രചിച്ച 'നിറമുള്ള നിഴലുകൾ ' എന്ന പുസ്തകത്തിൻ്റെ പ്രകാശനം  ഒക്ടോബർ 20 ന്  രാവിലെ 10 മണിക്ക് ബദലാപൂർ രാമഗിരി ആശ്രമത്തിൽ വെച്ച് നടക്കും. ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ പുസ്തകം പ്രകാശനം ചെയ്യും. ചടങ്ങിൽ  ലയൺ കുമാരൻ നായർ, ഡോ.ശശികല പണിക്കർ, രമേശ് കലമ്പൊലി, പ്രൊഫ.കെജികെ .കുറുപ്പ്, കോന്നിയൂർ  പിപിഎം നായർ, നിരണം കരുണാകരൻ ,പ്രേംലാൽ, യുഎൻ ഗോപിനായർ, മലയാളഭൂമി ശശിധരൻ നായർ തുടങ്ങീ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.