മുംബൈ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാറിൻ്റെ കഥാസമാഹാരം , ഷാർജ ഇൻ്റർനാഷണൽ ഫെസ്റ്റിവൽ -2025ൽ പ്രകാശനംചെയ്യും

മുംബൈ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാറിൻ്റെ  കഥാസമാഹാരം , ഷാർജ ഇൻ്റർനാഷണൽ ഫെസ്റ്റിവൽ -2025ൽ പ്രകാശനംചെയ്യും

മുംബൈ:  കഥ, കവിത, ലേഖനം ,നിരൂപണം,യാത്രാവിവരണം തുടങ്ങി എഴുത്തിൻ്റെ എല്ലാ മേഖലകളിലും സജീവമായിട്ടുള്ള  അമ്പിളി കൃഷ്ണകുമാറിൻ്റെ  അഞ്ചാമത്തെ പുസ്‌തകം  'ഗുൽമോഹർ ' (കഥാസമാഹാരം )ഷാർജ ഇൻ്റർനാഷണൽ ഫെസ്റ്റിവൽ -2025ൽ വെച്ച്   പ്രകാശനംചെയ്യും. ഷാർജ ഇന്റലെക്ച്വൽ ഹാളിൽ  സ്റ്റാൾ -നമ്പർ- 7ൽ പുസ്‌തകം ലഭ്യമായിരിക്കും.

മുംബൈയിൽ കല്യാണിൽ കുടുംബസമേതം താമസിക്കുന്ന അമ്പിളി കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ് . കഴിഞ്ഞവർഷത്തെ ഷാർജ ഇൻ്റർനാഷണൽ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്‌ത 'ഓർമ്മത്തുഞ്ചത്തൊരൂഞ്ഞാൽ',  കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അവതാരിക എഴുതിയ 'പാട്ടിൻചാരെ പാടാതെ '( എൻ്റെ പാട്ടോർമ്മകൾ ),ഓർമ്മച്ചിമിഴിലെ മഞ്ചാടി മണികൾ, കുടകിലെ മേഘങ്ങൾ ' എന്നിവയാണ് അമ്പിളിയുടെ മറ്റ് പുസ്‌തകങ്ങൾ. മുംബൈയിലുംനാട്ടിലുമായി നടന്ന സാഹിത്യമത്സരങ്ങളിൽ  നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭർത്താവ് കൃഷ്ണകുമാർ റിലയൻസിൽ ഉദ്യോഗസ്ഥനാണ്. മക്കൾ: കൃഷ്ണേന്ദു,കാവ്യേന്ദു.

Mob- 7021246803

e -mail [email protected]