Malayali Samajam
പ്രേംകുമാർമുംബൈയുടെ ആത്മകഥ ചർച്ച ചെയ്യുന്നു

മുംബൈ: നടനും സംഗീത സംവിധായകനും ഗായകനും 'മുംബൈ സപ്‌തസ്വര'യുടെ സാരഥിയുമായ പ്രേംകുമാർ മുംബൈയുടെ 'ഓർമ്മകളിലൂടെ 'എന്ന ആത്മകഥാപുസ്‌തകം ചർച്ചചെയ്യുന്നു. കല്യാൺ സാംസ്‌കാരിക വേദി(കല്യാൺ ഈസ്റ്റ് കേരള സമാജം )യുടെ ആഭിമുഖ്യത്തിൽ ഫെബ്രു:15ന് ഞായാറാഴ്ച - വൈകുന്നേരം 4.30ന് സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രഭാഷകനും നിരൂപകനുമായ കെ.രാജൻ പുസ്തകത്തെക്കുറിച്ച് അവലോകനം നടത്തും.പുസ്‌തക ചർച്ച, ഗാനാലാപനം എന്നിവയും ഉണ്ടായിരിക്കും സാഹിത്യ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
എല്ലാ അക്ഷര സ്നേഹികളേയും സംഘാടകർ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു.