Malayali Samajam
ആധാർ സേവനം: ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ റൺവാൾ സിറ്റിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മുംബൈ : ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ (NWA) ആഭിമുഖ്യത്തിൽ, ഡോംബിവലി ഈസ്റ്റിലെ റൺവാൾ സിറ്റിയിൽ, ആധാർ കാർഡ് സേവനങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്ക് (പുതിയ കാർഡ് / ബയോമാട്രിക്സ് / അപ്ഡേഷൻ / തിരുത്തൽ ) സംഘടിപ്പിക്കുന്നു. ജാതി, മത, ദേശ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. 3 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഫെബ്രുവരി 5ന് ആരംഭിച്ച് 7-ന് (വ്യാഴം, വെള്ളി, ശനി)അവസാനിക്കും രാവിലെ 10:30 മുതൽ വൈകിട്ട് 4;00 മണിവരെയാണ് സമയം. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.
രജിസ്ട്രേഷനും മറ്റ് വിവരങ്ങളും: കാന്ത നായർ - 9821114149, സതീശൻ പിള്ള - 9833972320,ആർ.രാജശേഖരൻ നായർ - 9819609604