ഡോ.സിഎൻ എൻ നായർ അന്തരിച്ചു

ഡോ.സിഎൻ എൻ നായർ അന്തരിച്ചു

മുംബൈ/ബംഗളുരു : എഴുത്തുകാരനും ഗവേഷകനും ദീർഘകാലം മുംബൈയിലെ സാഹിത്യസാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന  ഡോ. സി എൻ എൻ നായർ ഇന്ന്  രാവിലെ നിര്യാതനായി. കഴിഞ്ഞ കുറച്ചുകാലങ്ങളായി മുംബൈ വിട്ട്  അദ്ദേഹം ബംഗ്ലുവിരിൽ ഭാര്യയും മക്കളുമോടോ പ്പം താമസിച്ചുവരികയായിരുന്നു.ഒരായുസ്സു മുഴുവൻ നീണ്ട തപസ്യയിലൂടെയും കഠിനാധ്വാനത്തിലൂടെയും  തയ്യാറാക്കിയ,മലയാളഭാഷയ്ക്കും ചരിത്രത്തിനും മുതൽകൂട്ടാകുമായിരുന്ന   വിജ്ഞാന ശേഖരങ്ങൾ അക്കാദമിക ബൗദ്ധിക സമൂഹത്തിലേയ്ക്ക് എത്തിക്കാൻ കഴിയാത്തതിലുള്ള വിഷമവും നിരാശയുമായാണ് എൺപത്തിമൂന്നാമത്തെ വയസ്സിൽ  അദ്ദേഹം വിടപറയുന്നത്. സംസ്‌കാരകർമ്മങ്ങൾ ഇന്ന് നടക്കും.

 ഇന്ത്യയുടെ വിദേശ ആശയവിനിമയത്തിൻ്റെ ചരിത്രം ആദ്യമായി എഴുതിയ (The Story of India's Overseas Communications  ) അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.വിദേശ് സഞ്ചാർ നിഗ ( Videsh Sanchar Nigam Limited (VSNL) )മിൽ നിന്ന് വിരമിച്ചശേഷം  സാഹിത്യരചനകളിലും മലയാളഭാഷാ  ഗവേഷണങ്ങളിലും സജീവമാകുകയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി  പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.


ഗ്രീക്ക് ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി കൃതികൾ, സുമേറിയൻ ഇതിഹാസമായ 'ഗിൽഗമെഷ്', മൗപാസന്റ്, സാകി, ലിയോപോൾഡോ ക്ലാരിൻ, റോൾഡ് ഡാൾ എന്നിവ  വിവർത്തനം ചെയ്തിട്ടുണ്ട്.

2002-2012 കാലയളവിൽ, ആരോഗ്യ, ഗ്രാമവികസന മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന മാനുഷിക സംഘടനയായ ഇന്ത്യൻ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ട്രസ്റ്റിയായിരുന്നു.  'ബാല്യം ദീപ്തം' എന്ന പുസ്തകം മലയാളത്തിലെ അദ്ദേഹത്തിന്റെ ബാല്യകാല ഓർമ്മകളാണ്, ഏറ്റുമാനൂരിൽ അന്നത്തെ എംഎൽഎ സുരേഷ് കുറുപ്പാണ് ഇത് പ്രകാശനം  ചെയ്തതു . കീർത്തന ശ്ലോകങ്ങളുടെയും പ്രാർത്ഥനകളുടെയും ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഏറ്റവും ഒടുവിൽ പ്രകാശിതമായ രചന  പുരാണത്തിലെ  വിഭീഷണിനെ കേന്ദ്രകഥാപാത്രമാക്കി  എഴുതിയ 'ചിരഞ്ജീവി' ആണ്  . മുംബൈയിൽ വെച്ചാണ് ഇതിന്റെ പ്രകാശനം നടന്നത്.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഭൂതകാലത്തിലെ പുരാണ പ്രതിഭകളെ താരതമ്യം ചെയ്യുന്ന "ദി എൻചാന്റിംഗ് സ്റ്റോറീസ് ഓഫ് ഈസ്റ്റ് ആൻഡ് വെസ്റ്റ്" എന്ന സമാഹാരം പുറത്തിറങ്ങാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.

1998 ഒക്ടോബർ 4 ന്, മാട്ടുംഗയിൽ നടന്ന 'ബോംബെ സാഹിത്യ വേദി'യുടെ 31-ാം വാർഷികത്തിൽ, വേദിയിലെ ഏറ്റവും മികച്ച അവതരണത്തിനുള്ള ആദ്യത്തെ വി.ടി. ഗോപാലകൃഷ്ണൻ സ്മാരക സാഹിത്യ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട് 

ഡോ.സിഎൻഎൻ നായർ 

 ചാലയ്ക്കൽ ശ്രീ എം.കെ. നീലകണ്ഠപ്പിള്ളയുടെയും നെടുവേലിൽ  എൻ.പി.മാധവിയമ്മയുടെയും മകനായി 1942- മാർച്ച് മാസം 6 ന് ഏററുമാനൂരിൽ ജനിച്ച സി.എൻ.എൻ.നായരുടെ പ്രാഥമിക വിദ്യാഭ്യാസം പേരൂർ ഗവ.ജെ ബി എൽ പി സ്കൂളിലായിരുന്നു. ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസ്ലോടെ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം (1955-58) കോട്ടയം സിഎംഎസ് കോളേജിൽ നിന്നും പ്രീ യൂണിവേഴ്‌സിറ്റി (1958-1959) സെക്കൻ്റ് ക്ലാസ്സിൽ പാസ്സായി.പിന്നീട് നാട്ടകം ഗവ പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ (1960-63 ആദ്യ ബാച്ച്) ഫസ്റ്റ് ക്ലാസ്സോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടി.അദ്ദേഹത്തിൻ്റെ തുടർവിദ്യാഭ്യാസം വിദേശ സഞ്ചാർ നിഗം ലിമിറ്റഡിൽ (VS NL) സർവീസിലിരിക്കേ പാർട് ടൈം ക്ലാസ്സിലൂടെ ( ബോംബേ യൂണിവേഴ്സിറ്റി) ആയിരുന്നു.

വിദ്യാഭ്യാസം :

1. Intermediate Arts: Special Sub: സംസ്കൃതം (1970)

2. B.A (Hons): ഇംഗ്ലീഷ് സാഹിത്യം.Sp. Psychology (1973)

3. M. A: ഇംഗ്ലീഷ് സാഹിത്യം. Sp. Aesthetics (1974)

4. L. L. B(Law): Govt. Law college (1982)

5. Diploma in Management Studieട DMS (1984)

സർവീസിൽ നിന്നും വിരമിച്ച ശേഷം മോസ്കോയിലെ  മെഡിസിൻ ആൾട്ടർനേറ്റീവ് യൂണിവേഴ്സിറ്റി( Medicine Alternative University )യിൽ നിന്നും ഡോക്റ്ററേറ്റ്‌ നേടി.( Doctorate in English Literature (Ph.D)2007) നേടി.വിദേശ് സഞ്ചാർ നിഗമിൽ  സർവീസിൽ (1965)കയറിയ സി എൻ എൻ നായർ 2002-ൽ ജനറൽ മാനേജറായി വിരമിച്ചു.

സർവീസിലിരിക്കേ ഡിപ്പാർട്മെൻറിനു വേണ്ടി "The Story of India's Overseas Communications " ,"Back To The Dotട", "The Story of Videsh Sanchar" എന്നീ ഗ്രന്ഥങ്ങൾ തയ്യാറാക്കി (History).കൂടാതെ, " A BED OF ROSES "( ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നിരുന്നപ്പോളത്തെ ചിന്താസരണിയെ സങ്കൽപിച്ച് ഇംഗ്ലീഷിലെഴുതിയകാവ്യം - 1988 ൽ മലേഷ്യൻ ഗവ. പ്രസിദ്ധപ്പെടുത്തിയത്), " SAAN KARA SAGARAM " (മുംബൈ കവി കൃഷ്ണൻ പറപ്പള്ളി മലയാളത്തിലെഴുതിയ " ശാങ്കര സാഗര "ത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ - 2002), ശ്രീനാരായണ ഗുരുവിൻ്റെ "ദൈവദശകം" ഇംഗ്ലീഷ് ഗദ്യപരിഭാഷ (2009), ' ഷിർദി സായിബാബയുടെ വചനങ്ങൾ 'മലയാള പരിഭാഷ, ബാല്യം ദീപ്തം എൻ്റെ ഏറ്റുമാനൂർ സ്മരണകൾ (ആത്മകഥ - 2017), ഭക്തി മഞ്ജുഷ (പരമ്പരാഗത ഭക്തിഗാനങ്ങൾ - 2018) എന്നീ സഹിത്യ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചു.

എന്നാൽ ഇതൊന്നുമല്ല അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയവും അമൂല്യവുമായ സംഭാവന. അത് നവീന സംരംഭമായ  ഗ്രാഫിക്കൽ പ്രസന്റേഷൻ (Graphical Presentations )എന്ന ആരും ചെയ്യാത്ത ഒരു ഇടപെടലാണ്.ശാസ്ത്ര വിഷയങ്ങൾ ആലേഖനം ചെയ്യുന്ന രീതിയിൽ രചനകൾ തയ്യാറാക്കപ്പെട്ടു.

അവ താഴെ പറയുന്നവിധമാണ് 

a.മലയാള ഭാഷ തരംഗങ്ങൾ

AD 800 മുതൽ 2005 വരെയുള്ള കാലഘട്ടത്തിലെ മലയാള ചരിത്ര/സാമൂഹ്യ/ സാഹിത്യപരവും ബന്ധപ്പെട്ടതുമായ മറ്റു 75 വിഷയങ്ങളെ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ ഈ രചന 1999 മെയ് 17ന് ഏഷ്യാനെറ്റ് പ്രസരണം ചെയ്യുകയുണ്ടായി.

b. TIDES OF THE TIMES.

AD 1200 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലെ ഇംഗ്ലീഷ് സാഹിത്യത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച രചന.

c. EV0LUTON OF SIKHISM

ഗുരുനാനാക്ക് മുതൽ ഗുരുഗോബിന്ദ് സിംഗ് വരെയുള്ള സിക്ക് മതത്തിൻ്റെ വികസന ചരിത്രം.

d.11000 YEARS OF INDIA'S HISTORY

അതിബൃഹത്തായ ഗ്രാഫിക് ക്യാൻവാസിൽ BC 9000 മുതൽ AD 2010 വരെയുള്ള കാലഘട്ടത്തിലെ ഇൻഡ്യയുടെ പൗരാതീന/ആധുനിക ചരിത്രം ആറു വിഭാഗങ്ങളിൽ ഇതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

e. INDIAS CULTURAL HERITAGE

സോമവംശ / ചന്ദ്രവംശ രാജ ചരിതങ്ങൾ തുടങ്ങി ശ്രീരാമൻ - ലവകുശവരെ, യയാതി തുടങ്ങി,ശ്രീകൃഷ്ണ - ഭീമ- പാണ്ഡവ കൗരവ വംശങ്ങൾ വരെയും ജനമേജയൻ വരെയുള്ള ചരിത്രം ഗ്രാഫിക്കലായി.കൂടാതെ ഭഗവത്ഗീത, മഹാഭാരതം തുടങ്ങിയ മഹാഗ്രന്ഥസംഗ്രഹങ്ങളും, കാളിദാസ കൃതികളുടെ സംയോജനവും ഇതിൽ നിബന്ധിച്ചിട്ടുണ്ട്.

f. RAMAYANA GRAPH

ബ്രഹ്മാവിൽ തുടങ്ങി ശ്രീരാമ - ലവകുശന്മാർ വരെയും, പുല സ്ത്യമുനി വഴി രാവണ - കുംഭകർണ്ണാദികളിലൂടെ അദ്ധ്യാത്മ രാമായണത്തിൽ പരാമർശിക്കുന്ന സകല കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ഗ്രാഫിക് അവതരണം.

ഇവ കൂടാതെ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ്, ഒഡീസി ഇവയ്ക്കും, ഈഡിപ്പസ് കൾക്കും ഇറ്റാലിയൻ കവി വെർജീലിൻ്റെ 'ജൂനിഡ്' കാവ്യത്തിനും അനുയോജ്യമായ ഗ്രാഫിക്കൽ പ്രസൻ്റേഷൻസും  അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

(ഡോ.സിഎൻഎൻ നായരുടെ  ചരിത്ര സൃഷ്ട്ടികളിൽ ചിലത്   മുംബൈ ശ്രീനാരായണ മന്ദിര സമിതി ശേഖരിച്ച്‌ വെച്ചിട്ടുണ്ട്  )