Malayali Samajam
ഡോ.സിഎൻഎൻ നായർ അനുസ്‌മരണം, ജനുവരി 4 ന്

മുംബൈ: അന്തരിച്ച പ്രമുഖ സാഹിത്യകാരനും സംസ്കാരികപ്രവർത്തകനും ബോംബെ കേരളീയ സമാജത്തിൻ്റെ മുഖ പ്രസിദ്ധീകരണമായ 'വിശാലാകേരള'ത്തിൻ്റെ എഡിറ്ററുമായിരുന്ന ഡോ.സിഎൻഎൻ നായരെ അനുസ്മരിക്കുന്നതിനായി ശ്രീനാരായണ മന്ദിര സമിതി, ബോറിവ്‌ലി മലയാളി സമാജം , മുംബൈ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അനുശോചനയോഗം ചേരുന്നു. ജനുവരി 4 ന് ഞായറാഴ്ച്ച വൈകുന്നേരം 6.30 ന് മാട്ടുംഗ ബോംബെ കേരളീയസമാജം നവതി ഹാളിൽ നടക്കുന്ന യോഗത്തിൽ സംഘടനകളുടെ പ്രതിനിധികളും സിഎൻഎൻ നായരുടെ സൗഹൃദവലയത്തിലുള്ളവരും പങ്കെടുക്കും.