ഫെയ്മ മഹാരാഷ്ട്രയുടെ 'പ്രവാസി സാഹിതി' പുസ്തകപ്രകാശനം ഞായറാഴ്ച്ച

ഫെയ്മ മഹാരാഷ്ട്രയുടെ  'പ്രവാസി സാഹിതി' പുസ്തകപ്രകാശനം ഞായറാഴ്ച്ച

പൂനെ: മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാർ രചിച്ച   കഥ–കവിതകളുടെ  സമാഹാരം 'പ്രവാസി സാഹിതി' മാർച്ച് 15ന് പൂനെയിൽ പ്രകാശനം ചെയ്യും. ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) മഹാരാഷ്ട്ര സംസ്ഥാന സമിതി ഉപസമിതിയായ ഫെയ്മ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ചിഞ്ച് വാഡ് മലയാളി സമാജത്തിൻ്റെ സഹകരണത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഴുത്തുകൂട്ടം, സർഗ്ഗം മുതലായ സാഹിത്യ കൂട്ടായ്മകൾ ഇതിൽ പങ്കാളികളാവും.

മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന പ്രവാസി മലയാളി എഴുത്തുകാർ രചിച്ച കഥകളും കവിതകളും ഉൾക്കൊള്ളുന്ന ഈ സമാഹാരം പ്രവാസജീവിതത്തിൻ്റെ  അനുഭവങ്ങളും വികാരങ്ങളും സാഹിത്യരൂപത്തിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു കൃതിയാണെന്ന് സംഘാടകർ അറിയിച്ചു.

മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പൂനെയിലെ ചിഞ്ചുവാഡ് മലയാളി സമാജം ഹാളിൽ (CMS കേരള ഭവൻ, പ്രാധികരൺ, നിഗ്ഡി, പിംപ്രി–ചിഞ്ചുവാഡ്) നടക്കുന്ന ചടങ്ങിൽ സർഗ്ഗവേദി ചെയർമാൻ മോഹൻ മൂസ്സത് അധ്യക്ഷനാകും. പ്രശസ്ത സാഹിത്യ–സാംസ്കാരിക പ്രവർത്തകനായ  സജി എബ്രാഹം ,രാമകൃഷ്ണൻ പാലക്കാടിന് ആദ്യ പ്രതി നൽകികൊണ്ട് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിക്കും.

ചടങ്ങിൽ തിരക്കഥാകൃത്തും സിനിമ, സീരിയൽ, നാടക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ  തൃശ്ശൂർ വിശ്വം, ഫെയ്മ മഹാരാഷ്ട്ര അഡ്വൈസറി കമ്മിറ്റി ചെയർമാനും ചിഞ്ചുവാഡ് മലയാളി സമാജം പ്രസിഡന്റുമായ  ടി. പി. വിജയൻ, ഫെയ്മ മഹാരാഷ്ട്ര അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ  പി. വി. ഭാസ്കരൻ, മാധ്യമപ്രവർത്തകരായ ജെ. പി. തകഴി (ഹലോ മുംബൈ / ജനം ടി.വി), രവി എൻ. പി. (മാതൃഭൂമി, പൂനെ), ചിഞ്ചുവാഡ് മലയാളി സമാജം ജനറൽ സെക്രട്ടറി സുധീർ നായർ, പൂനെ സാഹിത്യവേദി കൺവീനറും ട്രഷററുമായ രാമകൃഷ്ണൻ വി. കെ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഫെയ്മ മഹാരാഷ്ട്ര സംഘടനാ സാരഥികളായ ജയപ്രകാശ് നായർ (പ്രസിഡന്റ്), പി. പി. അശോകൻ (ജനറൽ സെക്രട്ടറി), ടി. ജി. സുരേഷ്‌കുമാർ, അനു ബി. നായർ, കബീർ അഹമ്മദ് (വൈസ് പ്രസിഡന്റുമാർ), ഉണ്ണി വി. ജോർജ് (ട്രഷറർ), സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, രാജീവ് പണിക്കർ, കെ. എസ്. സജീവ് (ജോയിന്റ് സെക്രട്ടറിമാർ), പ്രദീപ് മേനോൻ (ജോയിന്റ് ട്രഷറർ),  ജോർജ് തോമസ് (ചെയർമാൻ – പൂനെ സോൺ), ശ്രീ ഷൈജു വി. എ (കൺവീനർ – പൂനെ സോൺ), രമേശ് അമ്പലപ്പുഴ (കൺവീനർ – ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്), ഷൈൻ പാലമൂട്ടിൽ (ചെയർമാൻ – വെൽഫെയർ സെൽ), കെ. വി. ജോൺസൺ (കൺവീനർ – വെൽഫെയർ സെൽ), പ്രവിജ വിനിത് ( വൈസ് ചെയർപേഴ്സൺ വനിതാവേദി ) മുതലായവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നതാണ്.

മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും:  


പ്രവാസി സാഹിതി പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന മൽസരങ്ങളുടെ വിജയികളായ കവർ പേജ് ഡിസൈൻ-രേഷ്മ രാധാകൃഷ്ണപിള്ള, പുസ്തക ടൈറ്റിൽ - ബിമൽറോയ്  വി.എ എന്നിവർക്ക് സമ്മാനദാനം നൽകും.

ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ നേതൃത്വത്തിൽ  അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളിൽ  ജീവകാരുണ്യപ്രവർത്തനങ്ങളുടെ സംഭാവന പരിഗണിച്ച് വനിതാ രത്നം അവാർഡ് ലഭിച്ച  ബിജി ഷാജി ( ബുൽധാന ),  മഞ്ജുള കെ.കെ ( സാംഗ്ളി) എന്നിവരെ ആദരിക്കും.

തുടർന്ന് Best out of Waste എന്ന മൽസരത്തിൽ ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ  സിനി അനൂപ്,  ലത സുരേഷ് ,സുനിത സോമൻ  എന്നിവർക്കുള്ള പാരിതോഷികങ്ങളും വിതരണം  ചെയ്യും.

മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും പ്രവാസജീവിതത്തിന്റെ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വിവിധ സംഘടനകളിലെ അംഗങ്ങളും സാഹിത്യപ്രേമികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്ക്:

മോഹൻ ശങ്കർ മൂസ്സത് – ചെയർമാൻ (8600097859)

രോഷ്നി അനിൽകുമാർ – കൺവീനർ (9765565630)