Malayali Samajam
ഉറാനിൽ നോര്‍ക്ക റൂട്ട്‌സ് പദ്ധതികൾക്കുള്ള ക്യാമ്പ് , ഫെയ്മ സംഘടിപ്പിച്ചു.

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെല്ലിൻ്റെ നേതൃത്വത്തിൽ ശ്രീഅയ്യപ്പ കൾച്ചറൽ അസ്സോസിയേഷൻ ഉറാൻ , ദ്രോണഗിരി മലയാളി കൂട്ടായ്മ എന്നീ സംഘടനകളുടെ സഹകരണത്തോടു കൂടി ഉറാൻ സമാജത്തിൽ പ്രവാസി ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടി നോർക്ക ഡെവലപ്പ്മെൻ്റ് ഓഫീസർ എസ് റഫീഖ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിൻ്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെല്ലിനെ പ്രതിനിധീകരിച്ച് വൈസ് ചെയർമാൻ ബാലൻ പണിക്കർ, കമ്മിറ്റിയംഗം ബിജു പിള്ള നോർക്കാ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ശ്രീ അയ്യപ്പ കൾച്ചറൽ അസ്സോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് ബാബുരാജ്, സെക്രട്ടറി ഗോപകുമാർ, ഖജാൻജി ദീപക് പിള്ള എന്നിവർ നേതൃത്വം നൽകി.വിവിധ പദ്ധതികളിൽ അംഗമാകാനുള്ള ഫോമുകൾ ക്യാമ്പിൽ വിതരണം ചെയ്തു.