ഫെയ്മ മഹാരാഷ്ട്ര- 'പ്രവാസി സാഹിതി' പുസ്തകപ്രകാശനം പൂനെയിൽ നടന്നു;

പൂനെ: മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും കോർത്തിണക്കി തയ്യാറാക്കിയ 'പ്രവാസി സാഹിതി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു. 'ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യമറുനാടൻ മലയാളി അസോസിയേഷൻസ്' (FAIMA) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപസമിതിയായ ‘ഫെയ്മ സർഗ്ഗവേദി’യാണ് ഈ ബൃഹത്തായ സാഹിത്യ സമാഹാരം പുറത്തിറക്കിയത്. ചിഞ്ച്‌വാഡ് മലയാളി സമാജം കേരള ഭവനിലെ സി.എം.എസ് ഹാളിൽ ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ സജി എബ്രാഹം പുസ്തക പ്രകാശനം നിർവ്വഹിച്ചു.
സർഗ്ഗവേദി ചെയർമാൻ മോഹൻ ശങ്കർ മൂസ്സത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, രാമകൃഷ്ണൻ പാലക്കാട് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങുകയും, വായനക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സർഗ്ഗാത്മകമായി ആവിഷ്കരിച്ച ഈ കൃതി പ്രവാസി സാഹിത്യ രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചിഞ്ച്‌വാഡ് മലയാളി സമാജം പ്രസിഡന്റും ഫെയ്മ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ടി.പി. വിജയൻ, അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ പി.വി. ഭാസ്കരൻ, മാധ്യമപ്രവർത്തകരായ ജെ.പി. തകഴി (ഹലോ മുംബൈ/ജനം ടി.വി), രവി എൻ.പി. (മാതൃഭൂമി), ചിഞ്ച്‌വാഡ് മലയാളി സമാജം ജനറൽ സെക്രട്ടറി സുധീർ സി. നായർ, സാഹിത്യവേദി കൺവീനറും ട്രഷററുമായ വി.കെ. രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് ജയപ്രകാശ് നായർ എന്നിവർ ആശംസകൾ നേർന്നു.
പുസ്തകത്തിന്റെ കവർ പേജ് രൂപകൽപ്പന ചെയ്ത രേഷ്മ രാധാകൃഷ്ണപിള്ള, പേര് നിർദ്ദേശിച്ച ബിമൽറോയ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെയ്മ വനിതാവേദി ഏർപ്പെടുത്തിയ ‘മഹിളാരത്നം’ പുരസ്കാരത്തിന് അർഹരായ മഞ്ജുള കെ.കെ (സാംഗ്ളി), ബിജി ഷാജി (ബുൽധാന) എന്നിവരെ ആദരിച്ചു. ഫെയ്മ വനിതാവേദി ഭാരവാഹികളായ വിനീത, ബോബി സുലക്ഷണ എന്നിവർ പുരസ്കാരങ്ങൾ കൈമാറി.
ഫെയ്മ മഹാരാഷ്ട്ര വനിതാവേദി നടത്തിയ 'Best out of Waste' മത്സര വിജയികളായ സിനി അനൂപ് (ഒന്നാം സ്ഥാനം), ലത സുരേഷ് (രണ്ടാം സ്ഥാനം), സുനിത സോമൻ (മൂന്നാം സ്ഥാനം) എന്നിവർക്കും പുരസ്കാരങ്ങൾ നൽകി.
പ്രവാസി സാഹിതിയിൽ രചനകൾ എഴുതിയ ചടങ്ങിൽ സന്നിഹിതരായ കെ.കെ അനിൽകുമാർ , സന്ധ്യ പാലേരി , ശില്പ ജയ്സൺ, സുലഭ പോരുവഴി, സുരേഷ് പൂനൂർ, മോഹൻ ശങ്കർ മൂസ്സത്, രാധാകൃഷ്ണ പിള്ള, രോഷ്നി അനിൽകുമാർ എന്നിവരെ വേദിയിൽ ആദരിച്ചു.
പൂനെയിലെ സാഹിത്യക്കാരനായ ചെറിയനാട് ബാബു രചിച്ച 'എൻ്റെ തെരഞ്ഞെടുത്ത കവിതകൾ'എന്ന കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. ഋതു സുമേഷ് നായർ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സർഗ്ഗവേദി കൺവീനർ രോഷ്നി അനിൽകുമാർ സ്വാഗതവും ഫെയ്മ മഹാരാഷ്ട്ര ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പിള്ള നന്ദിയും പറഞ്ഞു .
ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളയ പി.പി. അശോകൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് ടി.ജി സുരേഷ്കുമാർ, രാജീവ് പണിക്കർ ജോ:സെക്രട്ടറി,കെ.എസ് സജീവ് ജോ:സെക്രട്ടറി,മുംബൈ സോൺ ചെയർമാൻ ശിവപ്രസാദ് കെ നായർ,മുംബൈ സോൺ കൺവീനർ ബൈജു സാൽവിൻ,പൂനെ സോൺ ചെയർമാൻ ജോർജ് തോമസ്,പൂനെ സോൺ കൺവീനർ ഷൈജു വിഎ ,മറാത്തവാഡ സോൺ ചെയർമാൻ ജോയി പൈനാടത്ത്,നാസിക് സോൺ കൺവീനർ ജി.കെ ശശികുമാർ,വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ,വെൽഫെയർ സെൽ കൺവീനർ കെ.വി ജോൺസൺ,MRPA ചെയർമാൻ എം കെ സിബിച്ചൻ , മുൻ യുവജൻവേദി പ്രസിഡണ്ട് അരുൺ കൃഷ്ണ, യുവജനവേദി ചെയർമാൻ അനന്തു സതീഷ്, യുവജനവേദി കമ്മിറ്റി അംഗം യാഷ്മ അനിൽകുമാർ, സീനിയർ സിറ്റിസൺ ക്ലബ്ബ് ഭാരവാഹി വേണു അമ്പലപ്പുഴ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി വൈസ് ചെയർപേഴ്സൺ പ്രവിജ വിനീത് ആയിരുന്നു പരിപാടിയുടെ അവതാരക .പൂനെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ചടങ്ങിൽ സാക്ഷികളായ ചടങ്ങിൽ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഫെയ്മ മഹാരാഷ്ട്ര സംഘടനക്കാളും പങ്കെടുത്തിരുന്നു