അന്ധേരി മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ആയുർവേദ മെഡിക്കൽ ക്യാമ്പും

അന്ധേരി മലയാളി സമാജത്തിൻ്റെ  നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ആയുർവേദ മെഡിക്കൽ ക്യാമ്പും

മുംബൈ: അന്ധേരി മലയാളി സമാജത്തിൻ്റെ  ആഭിമുഖ്യത്തിൽ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 22 ഞായറാഴ്ച, അന്ധേരി ഈസ്റ്റ്, മഹാകാളി കേവ്സ് റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ (ഗ്യാൻ ആശ്രമം) ഹാളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സമയം.

രണ്ട് വിഭാഗങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്:

സൗജന്യ നേത്ര പരിശോധന ക്യാമ്പ്:  പ്രശസ്തമായ 'ഐ ഇൻസ്റ്റിറ്റ്യൂട്ടുമായി' (Eye Institute) സഹകരിച്ചുകൊണ്ട് നടത്തുന്ന ഈ ക്യാമ്പിൽ സൗജന്യമായി കണ്ണുകൾ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ആയുർവേദ മെഡിക്കൽ ക്യാമ്പ്:  ലോകപ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുമായി സഹകരിച്ചാണ് ആയുർവേദ വിഭാഗം പ്രവർത്തിക്കുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിശോധനയും നിർദ്ദേശങ്ങളും ക്യാമ്പിൽ ലഭ്യമാണ്.ജാതിമതഭേദമന്യേ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന ഈ അവസരം ഏവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അന്ധേരി മലയാളി സമാജം ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു അറിയിച്ചു.

 വിവരങ്ങൾക്ക് : 9820063617

ഇ മെയിൽ: [email protected]