Malayali Samajam
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
മുംബൈ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീധരീയം ആയുർവേദ നേത്ര ചികിത്സാലയത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ് നമ്പർ 30B യിലുള്ള അസോസിയേഷൻ ഓഫീസിൽ വെച്ചു നടന്ന ക്യാമ്പിൽ വൃന്ദാവൻ സൊസൈറ്റിയിലെയും അടുത്ത പ്രദേശങ്ങളിലെയും നിവാസികളായ നൂറോളം പേർ പങ്കെടുത്തു.അസോസിയേഷൻ ഭാരവാഹികളായ സുധാകരൻ, രമേശൻ, രാമചന്ദ്രൻ, മോഹൻ മേനോൻ, പ്രസാദ്, രവികുമാർ എന്നിവരും കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നാരായണൻ കുട്ടി നമ്പ്യാർ, ജിനചന്ദ്രൻ, അജിത്കുമാർ ഭരതൻമേനോൻ, പ്രഭാകരൻ, മോഹൻദാസ്,ദാമോദരൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി

