കാൻവാസ് & ക്രിയേറ്റീവ് ആർട്ട് ഐക്കൺൻ്റെ ആഭിമുഖ്യത്തിലുള്ള ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ ബാംഗ്ലൂരിൽ

ബംഗളുരു : കാൻവാസ് & ക്രിയേറ്റീവ് ആർട്ട് ഐക്കൺൻ്റെ ആഭിമുഖ്യത്തിലുള്ള ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ ബാംഗ്ലൂരിൽ ആരംഭിച്ചു.  എംജി റോഡിലുള്ള  രംഗോളി മെട്രോ ആർട്ട് സെൻ്ററിൽ 21ന് ആരംഭിച്ച ചിത്രപ്രദർശനം നാളെ അവസാനിക്കും.കുമ്പകോണം ഗവ: ഫൈനാർട്ട്സ് കോളേജ് പെയിൻ്റിങ് വിഭാഗത്തിലെ സീനിയർ ലക്ചറർ രാധ പാർത്ഥസാരഥി പ്രദേശ നത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൾപ്ച്ചർ വിഭാഗം മേധാവി എം.സതീഷ്കുമാർ (എംഎഫ എ)വിശിഷ്ടാതിഥി ആയിരുന്നു. പ്രിയ ശ്രീലത,ജയ്പി ഈശ്വർ എന്നിവർ ക്യുറേറ്റർ മാരാണ് . കേരളത്തിലെ ചിത്രകാരികളുടെ പെയിൻ്റിങ്ങുകളും പ്രദർശനത്തിനുണ്ട്.