Malayali Samajam
എം ബി പി എസ് കേരളപ്പിറവി ആഘോഷംനവംബർ 1 ന്

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം മീരാ- ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. നവംബർ ഒന്നിന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മീരാ റോഡ് മേഴ്‌സി ഹോം റോഡിൽ സെന്റ് ജോൺസ് മാർത്തോമാ പള്ളിയിലെ കമ്മ്യൂണിറ്റി ഹാളിൽ പരിപാടികൾ ആരംഭിക്കും . സാംസ്കാരിക സമ്മേളന൦ നർത്തകിയും എഴുത്തുകാരിയുമായ നിഷ ഗിൽബർട്ട് ഉദ്ഘാടനം ചെയ്യും. മുൻ നോർക്ക ഓഫീസർ ശ്യാംകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.തുടർന്ന് പ്രമുഖ ഗസൽ ഗായകൻ അലോഷി ആദം അവതരിപ്പിക്കുന്ന 'ഹൃദയരാഗം മീട്ടും' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും .