Malayali Samajam
ഉല്ലാസ്‌നഗറിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു

മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 22ന് 'ലോകവനിതാദിനം' ആഘോഷിക്കുന്നു. വൈകുന്നേരം 4 മണിക്ക് അസ്സോസിയേഷൻ ആസ്ഥാനത്ത് ആരംഭിക്കുന്ന പരിപാടിയിൽ കോളേജ് പ്രഫസറും നർത്തകിയുമായ ഡോ.ജയശ്രി എസ് മേനോൻ മുഖ്യാതിഥിയായിരിക്കും.മലയാളം മിഷൻ കല്യാൺ സോൺ കോഓർഡിനേർ സിന്ധു വി നായർ വിശിഷ്ട അതിഥിയായി പങ്കെടുക്കും.അസ്സോസിയേഷൻ വനിതാവിഭാഗം അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : അനിത രാധാകൃഷ്‍ണൻ (വനിതാ വിഭാഗം കൺവീനർ +917083020523 )