ഇപ്റ്റയുടെ നേതൃത്വത്തിൽ, 'ഒറ്റ ഞാവൽ മരം' നാടകാവതരണം മുംബൈയിൽ

ഇപ്റ്റയുടെ  നേതൃത്വത്തിൽ, 'ഒറ്റ ഞാവൽ മരം'  നാടകാവതരണം മുംബൈയിൽ

മുംബൈ: ഇപ്റ്റ കേരള മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ബീന ആർ. ചന്ദ്രൻ അവതരിപ്പിക്കുന്ന പ്രശസ്ത ഏകാംഗ നാടകം ‘ഒറ്റ ഞാവൽ മരം’ ഫെബ്രുവരി 21 ന് വൈകിട്ട് 6.59 ന് നെരൂൾ എൻ ബി കെ എസ് ഹാളിൽ അരങ്ങേറും.


ചെറുപ്പം മുതൽ നാടകവേദികളിൽ സജീവമായ ബീന ആർ. ചന്ദ്രൻ, മാധവിക്കുട്ടിയുടെ കഥ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചതിലൂടെ വ്യാപക ശ്രദ്ധയും കയ്യടിയും നേടി. നാടകം ഇതിനോടകം വിദേശരാജ്യങ്ങളിലടക്കം നിരവധി വേദികളിൽ അരങ്ങേറി ശ്രദ്ധേയമായ പ്രതികരണങ്ങൾ നേടി കഴിഞ്ഞിട്ടുണ്ട്.  നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്. അവതരണo: കലാപാഠശാല ആറങ്ങോട്ടുകര