പ്രേംകുമാറിൻ്റെ ആത്മകഥ ചർച്ചചെയ്‌ത് കല്യാണ്‍ സാംസ്‌കാരിക വേദി

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഫെബ്രുവരി മാസ സാഹിത്യ ചര്‍ച്ചയിൽ ഗായകനും, നാടകപ്രവര്‍ത്തകനുമായ പ്രേംകുമാറിൻ്റെ 'ഓര്‍മ്മകളിലൂടെ' എന്ന ആത്മകഥ ഗ്രന്ഥം ചര്‍ച്ച ചെയ്തു. ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടന്ന പരിപാടിയിൽ ലളിത മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.രാജൻ പുസ്തകാവലോകനം നടത്തുന്നു
നാല് പതിറ്റാണ്ടിലധികമായി മുംബൈയിലെ സംഗീത- നാടക- സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്ന പ്രേംകുമാറിനെ സമാജം പൊന്നാട അണിയിച്ച് ആദരിച്ചു. കെ. രാജന്‍ പുസ്തകാവലോകനം നടത്തി. പ്രേംകുമാറിൻ്റെ ശിഷ്യരായ അനിരുദ്ധ്, അശ്വിന്‍ എന്നിവര്‍ അദ്ധേഹം സംഗീതം നൽകിയ നാടക - ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു.

കാട്ടൂര്‍ മുരളി, പി. വിശ്വനാഥന്‍, സന്തോഷ് സാരഥി, അനില്‍ പ്രകാശ്, പ്രമോദ് പണിക്കര്‍, ബാബു ശ്രീകാര്യം, ലിനോദ് വര്‍ഗ്ഗീസ്, അഴകേശന്‍ അച്യുതന്‍, ശങ്കരനാരായണന്‍, അമ്പിളി കൃഷ്ണകുമാര്‍, വി. കെ. ശശീന്ദ്രന്‍, വിജയകുമാര്‍, ടി. കെ. രാജേന്ദ്രന്‍, സവിത മോഹന്‍, ദീപ വിനോദ് കുമാര്‍, അശോകന്‍ നാട്ടിക, കെ. വി. എസ്. നെല്ലുവായ്, സന്തോഷ് പല്ലശ്ശന ,ഇ.ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.. ലിജി നമ്പ്യാര്‍ നന്ദി പറഞ്ഞു