കെസിഎ ഡോംബിവലി യൂണിറ്റിന് പുതിയഭാരവാഹികൾ

മുംബൈ: കേരള കാത്തലിക്ക് അസോസിയേഷൻ (കെസിഎ )മുംബൈ(രജി) ഡോംബിവ്ലി യൂണിറ്റിൻ്റെ  2025-27 വർഷത്തേയ്ക്കുള്ള ഭരണസമിതിയെ  തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ആന്റണി ഫിലിപ്പ് ( പ്രസിഡന്റ്‌ ), കെ. സി ഫിലിപ്പ് (വൈസ് പ്രസിഡന്റ്‌ ) , ഇമ്മാനുവേൽ തോമസ് (സെക്രട്ടറി  ) ബിജു രാജൻ (ജോ. സെക്രട്ടറി),സി.റ്റി മത്തായി (ട്രഷറർ )എന്നിവരേയും സെൻട്രൽ കൗൺസിൽ അംഗങ്ങളായി അനില ഫിലിപ്പ്, ബിജു വർഗീസ്,  ജോസഫ് കെ. എസ്, ജോൺസൻ അബ്രഹാം, ജോയി മാത്യു നെല്ലൻ, ലിജി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.പി.ഡി പത്രോസ്, ജോജി ആന്റണി, കെ. ജെ പീറ്റർ, കെ. ഫിലിപ്പ്സ്, ജോണിക്കുട്ടി എബ്രഹാം, ജോസഫ് മേനാച്ചേരി, റിനോയി സെബാസ്റ്റ്യൻ, പി.ഡി ഫ്രാൻസിസ്, ടോമി സി.ഒ, ലൈജി ബിനോയി, മേരിക്കുട്ടി ക്ലമന്റ് എന്നിവർ യൂണിറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളാണ്‌ . ഇന്റേണൽ ഓഡിറ്റർമാരായി കെ.എം തോമസ്, വി.ജെ ദേവസ്യാ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.കെ സി എ മുംബൈ (രജി) വൈസ് പ്രസിഡന്റ് പി.ഒ ജോസ്, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു ജോൺ എന്നിവർ തിരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു. 

 പ്രദേശത്ത് ,ചികിത്സാ-വിദ്യാഭ്യാസ സഹായം, ഭക്ഷണം, പഠനോപകരണ വിതരണം തുടങ്ങി നിരവധി ജീവകാരുണ്യ-  സാമൂഹ്യ  സേവന പ്രവർത്തനങ്ങൾ  വർഷങ്ങളായി ചെയ്‌തുവരുന്ന സംഘടനയാണ്  കെ. സി. എ .ഡോംബിവ്‌ലി.