സാന്ത്വനത്തിൻ്റെ കൈത്താങ്ങുമായി വീണ്ടും മുളുണ്ട് കേരള സമാജം

സാന്ത്വനത്തിൻ്റെ  കൈത്താങ്ങുമായി വീണ്ടും മുളുണ്ട് കേരള സമാജം

മുംബൈ: കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യ - ജീവകാരുണ്യമേഖലകളിലും സേവനങ്ങൾ തുടരുന്ന മുളുണ്ട് കേരള സമാജം സാമ്പത്തിക  ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളി വീട്ടമ്മയ്ക്കും കുടുംബത്തിനും കൈത്താങ്ങാകുന്നു.

 ഭർത്താവിൻ്റെ  മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന  മുളുണ്ട് വൈശാലി നഗറിലെ മോളി പണിക്കർക്കും കുടുംബത്തിനുമാണ്  സഹായ ഹസ്തവുമായി സമാജം പ്രവർത്തകരെത്തിയത് .പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബുവിന്റെയും ട്രഷറർ മുരളിധരന്റെയും നിർദ്ദേശപ്രകാരം സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ  ബി. കെ. കെ. കണ്ണൻ, ഉമ്മൻ മൈക്കിൾ, ടി. കെ. ബാലചന്ദ്രൻ, സുജാത നായർ എന്നിവർ വീട് സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അടിയന്തിര സഹായങ്ങൾ  കൈമാറുക യായിരുന്നു.  ഒക്ടോബർ മാസത്തിൽ അധികാരത്തിലേറ്റ പുതിയ കമ്മിറ്റിയുടെ റോഡ് മാപ്പ് പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് സമാജം ഈ വർഷം ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു .