Malayali Samajam
സാന്ത്വന സ്പർശമായി കേരള സമാജം - ഉൾവെ : തലോജ 'ജ്യോതിസ് കെയറി'ന് സഹായമെത്തിച്ചു

മുംബൈ: തലോജ 'ജ്യോതിസ് കെയറിലെ അന്തേവാസികൾക്ക് സഹായവുമായി കേരള സമാജം, ഉൾവെ നോഡ്. കലാസംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യ സേവന- ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവമായിട്ടുള്ള സംഘടന 'ജ്യോതിസ് കെയറി'ലെ അനാഥരായ അമ്മമാർക്കാണ് ഇത്തവണ സഹായം നൽകിയത് . ഭക്ഷണം, ഭക്ഷണ സാധനങ്ങൾ മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ സമാജം പ്രവർത്തകർ .വിതരണം ചെയ്തു.സമാജത്തിലെ അംഗങ്ങളുടേയും അഭ്യുദയകാംഷികളുടെയും സഹായസഹകരണത്തോടെയാണ് സേവനപ്രവർത്തനം സംഘടിപ്പിച്ചതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു .