KNSS മഹാരാഷ്ട്രയുടെ നായർ മഹാസമ്മേളനവും രജത ജൂബിലി ആഘോഷവും നവംബർ 9ന്

മുംബൈ :കേന്ദ്രീയ നായർ സംസ്കാരിക സംഘ് - മഹാരാഷ്ട്ര, സംഘടിപ്പിക്കുന്ന 'നായർ മഹാസമ്മേളനവും രജത ജൂബിലി ആഘോഷവും നവംബർ 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മുളുണ്ട് മഹാകവി കാളിദാസ നാട്യ മന്ദിറിൽ നടക്കും.
സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിപങ്കെടുക്കും.ആന്ധ്രാപ്രദേശ് ആദിശങ്കര കല്പിത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടി. പി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. ജനം ടിവി- മാനേജിംഗ് ഡയറക്റ്ററും ഹോട്ടൽ വ്യവസായിയും ബോംബെ കേരളീയ സമാജം പ്രസിഡന്റുമായ ഡോ. എസ്. രാജേശേഖരൻ നായർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. കേന്ദ്രീയ നായർ സംസ്കാരിക സംഘം പ്രസിഡന്റ് ഹരികുമാർ മേനോൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എ.ആർ. ബാലകൃഷ്ണൻ നായർ സ്വാഗതവും ട്രഷറർ സച്ചിൻമേനോൻ നന്ദിയുംപറയും. ശ്രീകുമാർ മാവേലിക്കര അവതാരകനായിരിക്കും .പരിപാടിയോടനുബന്ധിച്ച് 'കേരളീയം' മെഗാഷോ അരങ്ങേറും. പാരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .
