Arts & literature
കെഎസ്‌ഡി- സാഹിത്യസായാഹ്‌നം

മുംബൈ :കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യസായാഹ്നം ഒക്ടോ:12ന് . വൈകുന്നേരം 05:30 ന് ഡോംബിവ്‌ലി ഈസ്റ്റ് ,ബാജിപ്രഭുചൗക്കിലുള്ള സമാജം ഓഫീസ് ഹാളിൽ നടക്കും. പ്രമുഖ കഥാകൃത്ത് മേഘനാദൻ്റെ രണ്ടു കഥകളുടെ അവതരണവും ചർച്ചയും നടക്കും.സമാജം പ്രസിഡൻ്റ് ഇ.പി വാസുവിൻ്റെ അദ്ധ്യക്ഷതയിൽനടക്കുന്ന പരിപാടിയിൽ നോവലിസ്റ്റ് സി.പി. കൃഷ്ണകുമാർ പ്രഭാഷണം നടത്തും .പരിപാടിയിലേയ്ക്ക് എല്ലാ സാഹിത്യാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സമാജം കലാ സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ.കെ.സുരേഷ്ബാബു ,സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവരറിയിച്ചു .
വിവരങ്ങൾക്ക് :9820886717, 7715057407