മലയാള മഹാസംഗമവും സർഗ്ഗസമീക്ഷ - ബാലസാഹിത്യ ശില്പശാലയും

  മലയാള മഹാസംഗമവും സർഗ്ഗസമീക്ഷ - ബാലസാഹിത്യ ശില്പശാലയും

സൂറത്ത് :കേരള കലാസമിതി സ്കൂൾ ജൂബിലിയോടനുബന്ധിച്ച് സൂറത്തിൽ മലയാള മഹാ സംഗമവും 'സർഗ്ഗസമീക്ഷ' ബാലസാഹിത്യ ശില്പശാലയും നടക്കുന്നു . 2026 ജനുവരി 3 നു  രാവിലെ 8 .30 ന് സമിതി ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഉധന) ആഡിറ്റോറിയത്തിൽ സമിതി പ്രസിഡണ്ട് സുരേഷ് .പി .നായരുടെ  അധ്യക്ഷതയിൽ 'സർഗ്ഗസമീക്ഷ' ബാല സാഹിത്യ ശില്പശാല കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 

പ്രതിഭാധനരായ സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന ശില്പശാലയിൽ ചലച്ചിത്ര താരം ജയരാജ് വാര്യർ , ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ , ആർടിസ്റ്റ് മദനൻ എന്നിവർ ക്ലാസുകൾ നയിക്കും.വൈകീട്ട് 6 മണിക്ക് സൊനാരി സ്കൂൾ അങ്കണത്തിൽ നടക്കുന്ന മലയാള സംഗമം പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രെസിഡണ്ട് സുരേഷ് പി നായർ  അധ്യക്ഷത വഹിക്കും വഹിക്കും . പായിപ്ര രാധാകൃഷ്ണൻ , ജോണി ലൂക്കോസ് , ജയരാജ് വാര്യർ , വയലാർ ശരത്ചന്ദ്രവർമ്മ ,ആർട്ടിസ്റ്റ് മദനൻ എന്നിവർ  കേരള കലാസമിതി ജൂബിലി പ്രതിഭാപുരസ്കാരങ്ങൾ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങും. തുടർന്നു ജയരാജ് - വയലാർ ഷോയും വയലാർ സ്മൃതിയും നടക്കും. പ്രിൻസിപ്പൽ ഹൃഷികേശ് പി വി സ്വാഗതവും, സെക്രട്ടറി പ്രദീപ് ശ്രീധരൻ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങിൽ എം.ജി.എസ് നമ്പൂതിരി, എം. സേതുമാധവൻ , കെ.ആർ.ജി നായർ ആശംസകളർപ്പിക്കും .