മലയാളം മിഷൻ പവായ്-സാക്കിനാക്ക-ഈസ്റ്റേൺ മേഖല പൊതുയോഗം നടന്നു

മലയാളം മിഷൻ  പവായ്-സാക്കിനാക്ക-ഈസ്റ്റേൺ മേഖല പൊതുയോഗം  നടന്നു

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ പവായ് - സാക്കിനാക്ക ഈസ്റ്റേൺ മേഖല പുതിയ ഭരണ സമിതി രൂപീകരണത്തിൻ്റെ  അദ്യ ഘട്ട പ്രവർത്തനത്തിൻ്റെ  ഭാഗമായി   മേഖലയിലെ  പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ് - സാക്കിനാക്ക, ആശാൻ മെമ്മോറിയൽ റീഡിങ്ങ് റൂം-ജരിമറി, ബോംബെ പുരോഗമന യുവ സഭ- കാജുപാട, വിക്രോളി മലയാളീ സമാജം- വിക്രോളി,  മഹിന്ദ്ര സ്‌പ്ലെൻഡർ കോ. ഓപ്പറേറ്റീവ്  ഹൌസിംഗ്‌ സൊസൈറ്റി-  ഭാണ്ഡൂപ് എന്നീ  5 പഠനകേന്ദ്രങ്ങളിലും പഠനകേന്ദ്ര കമ്മറ്റികൾ രൂപീകരിച്ചു.

രണ്ടാംഘട്ട പ്രവർത്തനത്തിൻ്റെ  ഭാഗമായി സാക്കിനാക്ക 'പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ് ഓഡിറ്റോറിയ'ത്തിൽ വെച്ച് മേൽപറഞ്ഞ  5 പഠനകേന്ദ്രങ്ങളിലെ നിലവിലുള്ള കമ്മറ്റി അംഗങ്ങളെയും,  പുതിയ അംഗങ്ങളെയും അധ്യാപകരെയും,  കൗൺസിൽ അംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് മേഖല പൊതുയോഗം നടത്തി. 

യോഗത്തില്‍ പ്രസിഡന്റ് പവിത്രൻ കണ്ണോത്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി സിജ രവി സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷന്‍ മുംബൈ ചാപ്‌റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് നിരീക്ഷകനായിരുന്നു. ചാപ്റ്റർ വൈസ് പ്രസിഡണ്ട്  രാജശ്രീ മോഹൻ ക്ഷണിതാവായി പങ്കെടുത്തു. 

പൊതുയോഗത്തില്‍ പുതിയ മേഖല പ്രസിഡൻറായി പവിത്രൻ കണ്ണോത്തിനെയും,  പുതിയ മേഖല സെക്രട്ടറിയായി സിന്ധു അജയിനെയും തിരഞ്ഞെടുത്തു. മേഖലയില്‍ നിന്നുള്ള ജനറല്‍ കൗൺസിൽ അംഗങ്ങളായി രാജശ്രീ മോഹൻ, പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ്, സാക്കിനാക്ക, ചന്ദ്രിക ശശി,  ആശാൻ മെമ്മോറിയൽ റീഡിങ്ങ് റൂം, ജെറിമറി,    ഹരി. എൻ.  ബോംബൈ പുരൊഗമന യുവ സഭ, കാജുപാട,  രേഖ വിനോദ്, വിക്രോളി മലയാളി സമാജം, വിക്രോളി, ആശ്വതി ആർ എസ് നായർ-മഹിന്ദ്ര സ്‌പ്ലെൻഡർ കോ.ഓപ്പറേറ്റീവ്  ഹൌസിംഗ്‌ സൊസൈറ്റി, ഭാണ്ഡൂപ് എന്നിവരെയും തിരഞ്ഞെടുത്തു.    

മേഖല കോർഡിനേറ്റർ കണ്ണൻ തങ്കപ്പൻ പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവർക്കും നന്ദിഅറിയിച്ചു.