മലയാളം മിഷൻ പരീക്ഷ ഫലപ്രഖ്യാപനം - മുംബൈ ചാപ്റ്ററിന് 100 % വിജയം.

മുംബൈ : മലയാളം മിഷൻ പഠനോത്സവത്തിന്‍റെ ഫലം പ്രഖ്യാപിച്ചു . കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നിവയിൽ മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ സ്തുത്യര്‍ഹമായ വിജയം നേടി. സര്‍ട്ടിഫിക്കറ്റ് കോഴ്സായ 'കണിക്കൊന്ന'യില്‍ പരീക്ഷയെഴുതിയ 129 പേരിൽ, 53 പേര്‍ എ പ്ലസും 66 പേര്‍ എയും 10 പേര്‍ ബി പ്ലസും നേടി. ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയില്‍ 53 പേര്‍ പരീക്ഷ എഴുതി. 28 പേര്‍ എ പ്ലസും 22 പേര്‍ എയും 2 പേര്‍ ബി പ്ലസും ഒരാള്‍ ബിയും നേടിയാണ് വിജയിച്ചത്. ഹയര്‍ ഡിപ്ലോമ കോഴ്സായ ആമ്പലില്‍ 13 പേര്‍ പരീക്ഷ എഴുതി. 5 പേര്‍ എ പ്ലസും 4 പേര്‍ എയും 3 പേര്‍ ബി പ്ലസും ഒരാള്‍ ബിയും നേടി വിജയിച്ചു. 2 പേര്‍ പങ്കെടുത്ത സൂര്യകാന്തി സമാന്തര പരീക്ഷയില്‍ ഒരാള്‍ എ പ്ലസും മറ്റെയാള്‍ എ യും നേടി. 6 പേര്‍ എഴുതിയ ആമ്പല്‍ സമാന്തര പരീക്ഷയില്‍ 3 പേര്‍ എ പ്ലസും 3 പേര്‍ എ യും നേടി വിജയിച്ചു സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി സമാന്തര പരീക്ഷയില്‍ 4 പേര്‍ പങ്കെടുത്തു. അതില്‍ 2 പേര്‍ എ പ്ലസും ഒരാള്‍ എ യും ഒരാള്‍ സി പ്ലസും നേടിയാണ് വിജയിച്ചത്. വിജയികളായ വിദ്യാർത്ഥികളേയും അവരെ പഠിപ്പിച്ച അദ്ധ്യാപകരേയും രക്ഷിതാക്കളേയും മുംബൈ ചാപ്റ്റർ ഭാരവാഹികൾ അഭിനന്ദിച്ചു.