മറാഠി–മലയാളി എത്തിനിക് ഫെസ്റ്റ് സീസൺ 7: വർളി നെഹ്‌റു സയൻസ് സെന്ററിൽ വർണ്ണാഭമായ തുടക്കം.
മുംബൈ : മറാഠി–മലയാളി എത്നിക് ഫെസ്റ്റിൻ്റെ ഏഴാം സീസണിന് വർണ്ണപൊലിമയോടെ തുടക്കo. ഇന്ന് നടന്ന ചിത്രരചനാ മത്സരത്തിൽ 43 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു.

നാളെ ശനിയാഴ്ച ദേശ ഭക്തി ഗാനം, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.വൈകുന്നേരം 4 മണിക്ക് അമ്പതിലധികം മറാത്തി -മലയാളി കവികൾ പങ്കെടുക്കുന്ന 'കവിസമ്മേളൻ 'നടക്കും.തുടർന്ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര കുൽക്കർണി മുഖ്യാതിഥിയായിരിക്കും.
22 ഞായറാഴ്ച മലയാളികളുടെ പരമ്പരാഗത നൃത്തരൂപമായ മോഹിനിയാട്ടം, ഭാരതനാട്യം, മറാത്തി നൃത്തരൂപങ്ങളായ ലാവണി, കോളി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.തെരഞ്ഞെടുക്കപ്പെട്ട കലാകാരികൾ അവതരിപ്പിക്കുന്ന ലാവണി, കോളി ഡാൻസ്, മംഗള ഗൗരി തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും, മോഹിനിയാട്ടം, മാർഗംകളി, നാടോടിനൃത്തങ്ങൾ തുടങ്ങിയ കേരളീയ കലാരൂപങ്ങളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ എട്ടു മണി വരെ അരങ്ങേറുമെന്ന് പ്രോഗ്രാം ഡയറക്ടർ ജോജോ തോമസ് അറിയിച്ചു.
വിവരങ്ങൾക്ക്:
9920442272/9821589956

