അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ നടത്തുന്ന സാഹിത്യ മത്സരത്തിലേക്ക് മലയാള ഭാഷാ പ്രചാരണ സംഘം രചനകൾ ക്ഷണിയ്ക്കുന്നു...

    അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍  നടത്തുന്ന സാഹിത്യ മത്സരത്തിലേക്ക് മലയാള ഭാഷാ പ്രചാരണ  സംഘം രചനകൾ ക്ഷണിയ്ക്കുന്നു...

 മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു .ചെറുകഥ ,കവിത , ലേഖനം എന്നീ വിഭാഗങ്ങളിലായാണ് മത്സരം . 

മത്സരത്തിലെ നിബന്ധനകൾ:     *ചെറുകഥ,കവിത എന്നിവയ്ക്ക് രചയിതാവിന് ഇഷ്ട്ടമുള്ള വിഷയം തെരഞ്ഞെടുക്കാം. *ചെറുകഥ 15 പേജില്‍ കവിയരുത്. *കവിതയ്ക്ക് 60 വരിയിൽ കൂടാൻപാടില്ല .  *“ജനാധിപത്യ ഇന്ത്യ – ആശങ്കയും പ്രത്യാശയും” എന്ന വിഷയത്തിലാണ് ലേഖനമത്സരം. *ഇത്   20  പേജില്‍ കവിയരുത്.  *മത്സരത്തിനയയ്ക്കുന്ന കൃതികള്‍ മൗലികമായിരിക്കണം. *അച്ചടി മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ  മുമ്പ് പ്രസിദ്ധികരിച്ച കൃതികള്‍ മത്സരത്തിന് സ്വീകാര്യമല്ല .  *A 4 പേജില്‍ ഇരുപത്തഞ്ച് വരിയില്‍ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം. *രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും പ്രത്യേകം പേജില്‍ എഴുതി കൃതിയോടൊപ്പം അയയ്‌ക്കേണ്ടതാണ്. *കൃതിയുടെ ഒരു ഭാഗത്തും പേരോ, മേല്‍വിലാസമോ, ഫോണ്‍ നമ്പറോ, ഇമെയില്‍ വിലാസമോ, ഒപ്പോ രേഖപ്പെടുത്താന്‍ പാടില്ല.

 മത്സരത്തിനയയ്ക്കുന്ന കൃതികള്‍ തിരിച്ച് നല്‍കുന്നതല്ല. സമ്മാനാര്‍ഹമാകുന്ന രചനകള്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രമായ 'കേരളം വളരുന്നു'വില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം സംഘടനയിൽ നിക്ഷിപ്തമാണ്.

ഓരോ സാഹിത്യ ശാഖയിലും ഒന്നും രണ്ടും വിജയികളെ പ്രമുഖ സാഹിത്യകാരന്മാര്‍ തിരഞ്ഞെടുക്കും.

പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി  വിജയികളെ ആദരിക്കും . മത്സരത്തിനുള്ള രചനകള്‍ ഇമെയില്‍ വഴി  2025 നവംബര്‍ 5 ന് മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍  ലഭിക്കണം. ടൈപ്പ് ചെയ്തതിന്‍റെ pdf പ്രതി മാത്രമേ സ്വീകരിക്കുകയുള്ളൂ. കയ്യെഴുത്തുപ്രതിയാണെങ്കില്‍ വ്യക്തമായി സ്കാന്‍ ചെയ്ത്  അയക്കേണ്ടതാണ്. രചനകളുടെ ഫോട്ടോ അയച്ചാല്‍ പരിഗണിക്കുകയില്ലാ എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  റീന സന്തോഷ്‌ ( ജനറല്‍ സെക്രട്ടറി, 9892690978 )