മലയാള ഭാഷാ പ്രചാരണ സംഘം നാടകോത്സവം ഫെബ്രുവരി ഒന്നിന്

മുംബൈ :പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി,മുംബൈ മലയാള ഭാഷാ പ്രചാരണ സംഘം നാടകോത്സവം (നാടകമത്സരം) സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 9 മണി മുതൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൻ്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.നാടകോത്സവത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സംഘങ്ങൾ 2026 ജനുവരി 20 ന് മുമ്പായി https://forms.gle/FbKuRyDJW5n8KhqC6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. മത്സരത്തിനുള്ള പ്രവേശന ഫീസ് 200 രൂപ മത്സരദിനത്തില്‍ അടക്കേണ്ടതാണ്. നാടകോത്സവത്തില്‍ വിജയികളാകുന്നവരെ പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നതായിരിക്കും.
ലഘു നാടക മത്സരത്തിന്‍റെ വിശദ വിവരങ്ങളും നിബന്ധനകളും...
1. എംബിപിഎസ് മേഖല തലത്തില്‍ നാടക മത്സരം ഉണ്ടായിരിക്കുന്നതല്ല.ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്രതല നാടകോത്സവത്തില്‍ നേരിട്ട് പ്രവേശനം ലഭിക്കും.
2. നാടകത്തിൻ്റെ ഇതിവൃത്തം മലയാള ഭാഷാ പ്രചാരണത്തിനും ശാസ്ത്രപുരോഗതിക്കും പുരോഗമനാ ശയങ്ങള്‍ക്കും വിഘാതമല്ലാത്തതായിരിക്കണം.
3. നാടകത്തിന്റെ അവതരണ സമയം (ഒരു നാടകത്തിന്റെ ദൈര്‍ഘ്യം) 30 മിനിറ്റില്‍ കൂടാന്‍ പാടില്ല, കുറയാവുന്നതാണ്. അവതരണ സമയം 30 മിനിറ്റില്‍ കൂടുകയാണെങ്കില്‍ നാടകം തുടരാന്‍ അനുവദിക്കുമെങ്കിലും മൈനസ് മാര്‍ക്ക് (5 മാര്‍ക്ക്) വിധിനിര്‍ണയത്തില്‍ കണക്കാക്കുന്നതാണ്.
4. രംഗസജ്ജീകരണത്തിനുള്ള സമയം 10 മിനുട്ടാണ് .
5. ഒരു നാടകത്തില്‍ 12 ല്‍ കൂടുതല്‍ അഭിനേതാക്കള്‍ പാടില്ല. ഒരു അഭിനേതാവ് ഒരു മേഖലയില്‍ നിന്നും, ഒരു നാടകത്തിലും മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ.
6. നാടകമത്സരം രണ്ട് ഗ്രൂപ്പുകളായിട്ടാണ് നടത്തുക, എ ഗ്രൂപ്പ് - 25 വയസ്സിന് താഴെയുള്ളവര്‍, ബി ഗ്രൂപ്പ് - 25 വയസ്സിന് മുകളിലുള്ളവര്‍. (2025 ആഗസ്റ്റ് 31 ന് പൂര്‍ത്തിയായ വയസ്സിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി കണക്കാക്കുന്നത്. ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള മത്സരാര്‍ത്ഥിയുടെ വയസ്സ് അനുസരിച്ചായിരിക്കും ഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്. വയസ്സ് കുറഞ്ഞവര്‍ക്ക്, (പരമാവധി രണ്ടു പേര്‍ക്ക്) വയസ്സ് കൂടിയവരുടെ കൂട്ടത്തില്‍ പങ്കെടുക്കാവുന്നതാണ്)
7. ആധുനിക സാങ്കേതികവിദ്യകള്‍, അത്യാവശ്യ രംഗങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണ ശകലങ്ങള്‍, പശ്ചാത്തല സംഗീതം എന്നിവ അനുവദനീയമാണ്. കറുത്ത ബാക്ക്‌ഡ്രോപ്പ് വേദിയില്‍ ഉണ്ടായിരിക്കും.
8. വേദിയില്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ള ശബ്ദവും വെളിച്ചവും മാത്രമേ ലഭിക്കുകയുള്ളൂ. വേദിയിലുള്ള സംവിധാനങ്ങളില്‍നിന്ന് കൂടുതലായി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍തന്നെ സംഘടിപ്പി ക്കേണ്ടതാണ്. ഇതിനായി ക്രമ നമ്പര്‍ 3 ല്‍ പറഞ്ഞതില്‍ നിന്നും കൂടുതല്‍ സമയം അനുവദിക്കുന്നതല്ല.
9. വിധികര്‍ത്താക്കളുടെ തീരുമാനം അനിഷേധ്യവും അന്തിമവുമാണ്.
'നാടകോത്സവ'ത്തിൽ ഇനിയും രജിസ്‌റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് മലയാളഭാഷാപ്രചാരണ സംഘം ജനറൽ സെക്രട്ടറി റീന സന്തോഷ് അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് : 9969278684