എംബിപിഎസ് സാഹിത്യ മത്സരങ്ങളുടെ അവസാന തിയ്യതി നീട്ടി

 എംബിപിഎസ്  സാഹിത്യ മത്സരങ്ങളുടെ അവസാന തിയ്യതി നീട്ടി

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്‍ക്കുള്ള രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 12 വരെ     നീട്ടി.


  • ചെറുകഥ: വിഷയം ഏതുമാകാം, 15 പേജില്‍ കവിയരുത്
  • കവിത: വിഷയം ഏതുമാകാം, 60 വരിയില്‍ കവിയരുത്
  • ലേഖനം: 20  പേജില്‍ കവിയരുത്.  വിഷയം:“ജനാധിപത്യ ഇന്ത്യ – ആശങ്കയും പ്രത്യാശയും”

  • മത്സരത്തിനയക്കുന്ന കൃതികള്‍ മൗലികമായിരിക്കണം.
  •  അച്ചടി മാദ്ധ്യമങ്ങളിലോ സാമൂഹ്യ മാദ്ധ്യമങ്ങളിലോ മുമ്പ് പ്രസിദ്ധികരിച്ച കൃതികള്‍ മത്സരത്തിന് സ്വീകരിക്കുന്നതല്ല.  
  • A 4 പേജില്‍ ഇരുപത്തഞ്ച് വരിയില്‍ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം. 
  • രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും പ്രത്യേകം പേജില്‍ എഴുതി കൃതിയോടൊപ്പം അയയ്‌ക്കേണ്ടതാണ്. 
  • കൃതിയുടെ ഒരു ഭാഗത്തും പേരോ, മേല്‍വിലാസമോ, ഫോണ്‍ നമ്പറോ, ഇമെയില്‍ വിലാസമോ, ഒപ്പോ രേഖപ്പെടുത്താന്‍ പാടില്ല.
  • മത്സരത്തിനയയ്ക്കുന്ന കൃതികള്‍ തിരിച്ച് നല്‍കുന്നതല്ല. 
  • സമ്മാനാര്‍ഹമാകുന്ന രചനകള്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രമായ 'കേരളം വളരുന്നു' വില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം മലയാള ഭാഷാ പ്രചാരണ സംഘത്തില്‍ നിക്ഷിപ്തമാണ്.

  • ഓരോ സാഹിത്യ ശാഖയിലും ഒന്നും രണ്ടും വിജയികളെ പ്രമുഖ സാഹിത്യകാരന്മാര്‍ തിരഞ്ഞെടുക്കും.
  • വിജയികളെ പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി ആദരിക്കും
  • .മത്സരത്തിനുള്ള രചനകള്‍ ഇമെയില്‍ വഴി  2025 നവംബര്‍ 12 വരെ  [email protected] എന്ന ഇമെയില്‍ വിലാസത്തില്‍  ലഭിക്കണം. 
  • ടൈപ്പ് ചെയ്തതിന്‍റെ pdf പ്രതി മാത്രമേ സ്വീകരിക്കുകയുള്ളൂ. 
  • കയ്യെഴുത്തുപ്രതിയാണെങ്കില്‍ വ്യക്തമായി സ്കാന്‍ ചെയ്ത്  അയക്കേണ്ടതാണ്. 
  • രചനകളുടെ ഫോട്ടോ അയച്ചാല്‍ പരിഗണിക്കുകയില്ല. 
  • https://www.worldm.news/mumbai/mbps-all-maharashtra--10705