ഒക്ടോബർ 12 -എംബിപിഎസ് അംഗത്വ വിതരണ ദിനം

ഒക്ടോബർ 12 -എംബിപിഎസ്  അംഗത്വ വിതരണ ദിനം

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം ഒക്ടോബർ 12 അംഗത്വ ദിനമായി ആചരിക്കുന്നു. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 10 മേഖലകളിലുമായി അംഗത്വ വിതരണം നടക്കും. ഒക്ടോബർ 12 ന് രാവിലെ മുതൽ വിവിധ സംഘങ്ങളായി  ഗൃഹസന്ദർശനം നടത്തി 18 വയസ്സിന് മുകളിലുള്ള മലയാളികളെ സംഘടനയിൽ അംഗങ്ങളാക്കും. പ്രവാസ ജീവിതത്തിലെ നെട്ടോട്ടത്തിനിടയിലും മാതൃഭാഷയെയും സംസ്കാരത്തെയും കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും എല്ലാ ഭാഷാ സ്നേഹികളും ഒക്ടോബർ 12 ലെ അംഗത്വ വിതരണ പ്രവർത്തനത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.