എംബി.പി.എസ് നാടകോത്സവം : മികച്ച നടീനടന്മാരായി ഭവ്യ നായർ, ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ / റോജ ആര്‍. നായർ ,പ്രേംകുമാർ

മുംബൈ :പതിനാലാം മലയാളോത്സവത്തിൻ്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച 'നാടകോത്സവ'ത്തിന് സമാപനം . ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ നടന്ന നാടക മത്സരത്തിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നായുള്ള 9 നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.പ്രായമനുസരിച്ച് രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്.

'ബലാൽ മഴ 'എന്ന നാടകത്തിൽ നിന്ന്

25 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് പശ്ചിമ മേഖലയിലെ ജീബ ശ്രീജിത്തും സംഘവും അവതരിപ്പിച്ച 'ബഷീറിന്റെ മൊഞ്ചത്തികള്‍' ആണ്.

'ബഷീറിന്റെ മൊഞ്ചത്തികളി'ലെ ഒരു രംഗം
പവായ്-സാക്കിനാക്ക മേഖലയിലെ പ്രേംകുമാറും സംഘവും അവതരിപ്പിച്ച 'എതിര്‍ദിശ' രണ്ടാം സ്ഥാനം നേടി.ഈ വിഭാഗത്തിൽ മികച്ച നടിയായി 'ലഹരി' എന്ന നാടകത്തില്‍ ദിവ്യയായി അഭിനയിച്ച റോജ ആര്‍. നായരും (കല്യാണ്‍- ഡോംബിവലി മേഖല) മികച്ച നടനായി എതിര്‍ദിശ യില്‍ ദിശ ആനന്ദിൻ്റെ വേഷമിട്ട പ്രേംകുമാറും (പവായ്-സാക്കിനാക്ക മേഖല) തിരഞ്ഞെടുക്കപ്പെട്ടു.

'എതിര്‍ദിശ' യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും
മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാടകോത്സവം ഉദ്ഘാടന സമ്മേളനത്തില്‍ അനില്‍പ്രകാശ് സ്വാഗതം പറഞ്ഞു . പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടകവും മറ്റു കേരളീയ കലാരൂപങ്ങളും പ്രചരിപ്പിക്കാനും മുംബൈ മലയാളികളുടെ പുതു തലമുറയുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സുമ മുകുന്ദന്‍ അഭിനന്ദിച്ചു.

ഉദ്‌ഘാടന ചടങ്
ജനറല്‍ സെക്രട്ടറി റീന സന്തോഷ് നാടകോത്സവത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി കെ. പവിത്രന്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ട്രെഷറര്‍ രാജന്‍ നായര്‍ നന്ദി പറഞ്ഞു.